ഈ കൊവിഡ് കാലത്ത്, ഡോ.യശോധരൻ, താങ്കളൊരു മനുഷ്യത്വത്തിൻ്റെ ആൾരൂപമാണ് ; മലയാളിക്ക് മുന്നിൽ ആതുരസേവനത്തിൻ്റെ മഹത്തായൊരു മാതൃകയും.
കൊവിഡ് ബാധ തിരിച്ചറിയാനുള്ള സ്രവ പരിശോധനയ്ക്കും രോഗികളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുമായി ഡോ. യശോധരൻ ഗോപാലൻ കൈക്കാശു മുടക്കി ആരോഗ്യ വകുപ്പിന് ചെറിയൊരു ആമ്പുലൻസ് വാഹനം വാങ്ങി നൽകി.
/sathyam/media/post_attachments/CfUnkBM3k8e5L4fdVmd8.jpg)
" രോഗം സംശയിക്കുന്നവരുടെ സ്രവമെടുക്കാനും പിന്നീട് പോസിറ്റീവാകുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാനുമൊക്കെ പാവപ്പെട്ട ജനങ്ങൾ മണിക്കൂറുകളോളം ആമ്പുലൻസ് കാത്ത് നിൽക്കുന്നത് എനിക്ക് പല തവണ നേരിട്ടറിയാൻ കഴിഞ്ഞു. ഇതു കണ്ട് പലപ്പോഴും വലിയ വിഷമവും തോന്നിയിട്ടുണ്ട്. ഇതിനൊരു ചെറിയ പരിഹാരമെങ്കിലും ഉണ്ടാക്കണമെന്ന വിചാരത്തോടെയാണ് ഞാനൊരു വാഹനം വാങ്ങി ജില്ലാ ആരോഗ്യ വിഭാഗത്തിന് സമർപ്പിച്ചത്." ഡോ. യശോധരൻ പറഞ്ഞു.
രാമപുരം സ്വദേശിയായ ഡോ. യശോധരൻ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും ളാലം ബ്ലോക്കിനു കീഴിലെ കൊവിഡ് ചികിത്സാ നോഡൽ ഓഫീസറുമാണ്.
തൽക്കാലം ഡോ.യശോധരൻ ജോലി ചെയ്യുന്ന മേഖലയിലേക്ക് തന്നെ ഈ ആമ്പുലൻസ് വിട്ടുകൊടുക്കാനാണ് ജില്ലാ ആരോഗ്യ വിഭാഗം അധികാരികളുടെ തീരുമാനം. കോട്ടയം ജില്ലയ്ക്കുള്ളിൽ മറ്റെവിടെയെങ്കിലും അത്യാവശ്യമായി വന്നാൽ അവിടേയ്ക്കും ഈ വാഹനം അയക്കും.
/sathyam/media/post_attachments/CNkRdGAn3mUjzZ0T2CJy.jpg)
ഡോ. യശോധരൻ സമർപ്പിച്ച മൊബൈൽ യൂണിറ്റ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഇന്നലെ കോട്ടയം കളക്ടർ എം. അഞ്ജന നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് ജില്ലാ അധികാരികളായ ഡോ. വിദ്യാധരൻ, ഡോ. വ്യാസ് സുകുമാരൻ, ഡോ. ട്വിങ്കിൾ പ്രഭാകരൻ, ഡോ. അനിത തുടങ്ങിയവർ പങ്കെടുത്തു.
ഡോ. യശോധരൻ്റെ മാതൃകാപരമായ പ്രവർത്തിയെ ജില്ലാ കളക്ടർ അഭിനന്ദിച്ചു. ജോസ്. കെ. മാണി എം.പി.യും, മാണി. സി. കാപ്പൻ എം.എൽ. എ.യും ഡോ. യശോധരനെ ഫോണിൽ വിളിച്ച് അനുമോദനങ്ങൾ നേർന്നു. ഡോ. യശോധരൻ്റെ കാരുണ്യ പ്രവർത്തി മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് മന്ത്രിയേയും ഉടൻ അറിയിക്കുമെന്ന് മാണി.സി. കാപ്പൻ എം. എൽ. എ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us