Advertisment

താരനെ തുരത്താം ചെറുനാരങ്ങയിലൂടെ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

തലമുടിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് മിക്കയാളുകളും. എന്നാല്‍ മുടി കൊഴിച്ചിലും താരനും പലരെയും അലട്ടുന്നുണ്ടാകാം. എണ്ണമയമുള്ള തലയോട്ടി ഉള്ളവരുടെ ശിരോചര്‍മ്മത്തില്‍ പെട്ടെന്ന് അഴുക്ക് അടിഞ്ഞുകൂടാനും, താരന്‍ ഉണ്ടാകാനുമുള്ള സാധ്യതയുമുണ്ട്. ഇത് തലമുടി കൊഴിച്ചിലിനും കാരണമാകും. അതിനാല്‍ തലയോട്ടിയിലെ എണ്ണമയം ഒഴിവാക്കാനും ചില വഴികള്‍ നോക്കാം.

Advertisment

publive-image

തലമുടിസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ചെറുനാരങ്ങ. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റാമിന്‍ സി എന്നിവ മുടിക്കൊഴിച്ചില്‍ തടയുകയും മുടി തഴിച്ച്‌ വളരാന്‍ സഹായിക്കുകയും ചെയ്യും. തലയോട്ടിയിലെ എണ്ണമയം ഒഴിവാക്കുകയും താരന്‍ അകറ്റുകയും തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഇവ ചെയ്യും.

ഇതിനായി കുളിക്കുന്നതിന് തൊട്ടുമുമ്ബായി നാരങ്ങാനീര് തലയോട്ടിയിലും തലമുടിയിലും പുരട്ടാം. വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നതാണ് നല്ലത്. അതുപോലെ തന്നെ, നാരങ്ങാനീരിനോടൊപ്പം മൈലാഞ്ചി പൊടിയും മുട്ടയും ചേര്‍ത്ത് മിശ്രിതമാക്കി തലമുടിയിലും തലയോട്ടിയിലും പുരട്ടുന്നതും തലമുടി സംരക്ഷണത്തിന് മികച്ചതാണ്.

drandruf
Advertisment