Advertisment

ഇരുപത്തി നാലാം വയസ്സിൽ എം ആർ സി പി യുമായി ഡോ. ടോം തോമസ് ഐറിഷ് മലയാളികൾക്ക് അഭിമാനമായി. സഹോദരൻ ടെനി ഡോക്ടറായതോടെ ഇരട്ടി മധുരവും

New Update

ഡബ്ലിൻ :4 വർഷം മുൻപ് യുകെ യിലെ പ്രശസ്തമായ ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് മിഡ്‌ലാന്‍റിലെ ടോപ് സ്കോററായി എംബിബിഎസ് പാസ്സായ ഡോ ടോം വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.

Advertisment

publive-image

ഇംഗ്ലണ്ടിൽ നിന്നും എംബിബിഎസ് പാസ്സായ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ എന്ന ബഹുമതിയും ടോം കരസ്ഥമാക്കിയിരുന്നു. ഇരുപത്തിനാലാം വയസ്സിൽ എംആർസിപി (യു കെ ) പാസ്സായി ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറുന്നു ഈ മിടുക്കൻ.

റിസർച്ച് & പബ്ലിക്കേഷനിൽ തന്റെ ഇഷ്ട വിഷയമായ ഗ്യാസ്‌ട്രോ എൻഡോളജിയിൽ ഇരുപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായതോടൊപ്പം ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗ്യാസ്‌ട്രോ എൻഡോളജിയിൽ മൂന്ന് വർഷത്തെ ഡി.ഫിൽ പഠനം നടത്തുകയാണ് ടോമിപ്പോൾ. സ്കൂൾ കോളേജ് തലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച ടോം തോമസ്, ജോൺ ഹൂംസ് നോബൽ പ്രൈസ് വിജയിയുമാണ്.

ചെസ്സ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള ടോം നിരവധി നോവലുകളുടെയും കർത്താവാണ്. മികച്ച പ്രഭാഷകൻ കൂടിയായ ടോം തന്റെ വിജയത്തിന്‍റെ പ്രധാന ഘടകം ദൈവ വിശ്വാസവും, നിശ്ചയംദാർഢ്യവും ആല്മ വിശ്വാസവുമാണെന്നു പറയുന്നു.

ഏക സഹോദരൻ ടെനിയും അടുത്തിടെ എം ബി ബി എസ് പാസ്സായപ്പോൾ കളത്തിപ്പറമ്പിൽ തോമസ് ലിസമ്മ ദമ്പതികൾക്ക് അത് ഇരട്ടി മധുരവുമായി. ലൂക്കനിലെ ആദ്യകാല മലയാളികളിലൊരാളായ തോമസ് ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡണ്ട്‌, വേൾഡ് മലയാളി കൌൺസിൽ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വൈക്കം കളത്തിപ്പറമ്പിൽ കുടുംബാംഗമായ തോമസിന്റെ വീട് ഇപ്പോൾ കാപ്പുംതലയിലാണ്. അയർലണ്ട് ഹെൽത്ത് സർവീസിലാണ് തോമസും ഭാര്യ ലിസമ്മയും ജോലി ചെയ്യുന്നത്.

Advertisment