Advertisment

ഡബ്ലിൻ സീറോ മലബാർ സഭ വിശുദ്ധ വാലൻ്റയിൻ്റെ തിരുനാൾ ദിനത്തില്‍ സ്നേഹാര്‍ദ്ര സ്മരണകളുണർത്തിയ `സ്നേഹ കൂട്ടായ്മ` സംഘടിപ്പിച്ചു

New Update

publive-image

Advertisment

ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലൻ്റയിൻ്റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 ന് വൈകിട്ട് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150ൽ പരം ദമ്പതികൾ പങ്കെടുത്തു. സൂം ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച പരിപാടിക്ക് അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിൻ സോണൽ കമ്മറ്റിയും നേതൃത്വം നൽകി.

സ്നേഹനുഭവങ്ങളും, ജീവിതാനുഭവങ്ങളും പങ്കുവച്ച് രസകരമായി മുന്നേറിയ പരിപാടിക്ക് ഗാനങ്ങളും, മത്സരങ്ങളും പകിട്ടേകി. പ്രാർത്ഥനയോടെ സമാപിച്ച സ്നേഹകൂട്ടയ്മ കോവിഡ് കാലഘട്ടത്തിൽ പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായി മാറി.

ആരോഗ്യമേഖലയിലെ ജോലിയുടേയും ലോക്ക്ഡൗണിൻ്റെയും സമ്മർദ്ദത്തിലുള്ള അയർലണ്ടിലെ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി തുടർന്നും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

dublin news
Advertisment