ഡല്‍ഹി: രാജ്യതലസ്ഥാനത്തെ കേരളാ സര്‍ക്കാരിന്റ ഔദ്യോഗിക വസതിയായ കേരള ഹൗസില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ചേര്‍ന്നത് അനുമതിയില്ലാതെ. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അനുമതിയില്ലാതെയാണ് യോഗം ചേര്‍ന്നത്. ഇക്കാര്യം റസിഡന്റ് കമ്മീഷണര്‍ തന്നെ വ്യക്തമാക്കി.
/sathyam/media/post_attachments/PpdIeBsecE431MLjlZu6.jpg)
മന്ത്രി പിഎം മുഹമ്മദ് റിയാസിന്റെ അപേക്ഷയിലാണ് കേരളാ ഹൗസിലെ കോണ്‍ഫറന്‍സ് ഹാള്‍ വിട്ടുനല്‍കിയത്. ഔദ്യോഗിക ആവശ്യത്തിനെന്നായിരുന്നു മന്ത്രിയുടെ അപേക്ഷ. ഇതിനായി നല്‍കിയ ഹാളില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി ചേരുകയായിരുന്നുവെന്നും റസിഡന്റ് കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് കേരള ഹൗസിലെ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വച്ച് നിലവിലെ പൊതുമരാമത്ത് മന്ത്രി കൂടിയായ പിഎ മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുകയും പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എഎ റഹീം പ്രസിഡന്റായി ചുമതലേറ്റതും. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കേരള ഹൗസില്‍ മന്ത്രിതന്നെ നിയമലംഘനം നടത്തിയതില്‍ നേരത്തെ തന്നെ ആക്ഷപം ഉയര്‍ന്നിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പാര്‍ട്ടികളുമായി ബന്ധമുള്ള സംഘടനകള്‍ക്കോ, സ്വകാര്യ വ്യക്തികള്‍ക്കോ, വാണിജ്യ ആവശ്യങ്ങള്‍ക്കോ ഒന്നും കേരള ഹൗസിലെ കോണ്‍ഫറന്‍സ് മുറി നല്‍കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി കൂടാന്‍ ഹാള്‍ അുവദിച്ചതാണ് വിവാദമായിരിക്കുന്നത്.
ഡല്‍ഹിയില്‍ സുര്‍ജിത്ത് ഭവനും ഏകെജി ഭവനും ഉണ്ടായിരിക്കെയാണ് സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിച്ചത്. അതും മന്ത്രി തന്നെ ഔദ്യോഗിക ആവശ്യത്തിനെന്ന പേരില്‍ ഹാള്‍ എടുത്ത് പരിപാടി നടത്തിയത്. വിഷയത്തില്‍ നേരത്തെ യൂത്ത്‌കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
അടുത്ത അഖിലേന്ത്യാ സമ്മേളനം വരെയാണ് റഹീമിന് കേന്ദ്ര കമ്മിറ്റി അധ്യക്ഷ ചുമതല. താല്‍കാലിക ചുമതലയാണ് ഇപ്പോള്‍ റഹീമിന് നല്‍കിയിരിക്കുന്നതെങ്കിലും ഡിവൈഎഫ്ഐയുടെ അടുത്ത സമ്മേളനത്തില്‍ റഹീം നേരിട്ട് അധ്യക്ഷനാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us