New Update
തൃശൂര്‍: മെട്രോമാന്‍ ഇ.ശ്രീധരനെ പാലക്കാട് സീറ്റിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
Advertisment
തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ അദ്ദേഹത്തിന്റെ പേര് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്‌തു. നാളെ മുതല്‍ മണ്ഡലത്തില്‍ അനൗദ്യോഗികമായി അദ്ദേഹത്തിനായുളള പ്രചരണം ആരംഭിക്കുമെന്നാണ് വിവരം.
പൊന്നാനി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലായിരുന്നു പാലക്കാടിനൊപ്പം ഇ.ശ്രീധരന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.