Advertisment

സാമ്പത്തിക - വിദ്യാഭ്യാസ വിചക്ഷണൻ വി കെ അബ്ദുൽ അസീസ് ജിദ്ദയിൽ ഓർമയായി; ഖബറടക്കം റുവൈസിൽ

New Update

ജിദ്ദ: പ്രവാസ ലോകത്തും സ്വദേശത്തും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവത പുലർത്തിയിരുന്ന മലയാളി പ്രമുഖൻ വിടവാങ്ങി. എറണാകുളം, എടവനക്കാട് സ്വദേ ശിയും പരേതരായ വലിയ വീട്ടില്‍ ഖാദര്‍കോയ കുഞ്ഞി - ബീഫാത്തിമ്മ ദമ്പതിക ളുടെ മകനുമായ വി കെ അബ്ദുല്‍ അസീസ് (70) ആണ് ശനിയാഴ്ച വൈകീട്ട് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ വെച്ച് അന്ത്യ ശ്വാസം വലിച്ചത്. ഏതാനും ആഴ്ചകളായി ഇതേ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

Advertisment

publive-image

ഭാര്യ: നജ്‌മ. മക്കള്‍: ഷമീന (ജിദ്ദ), ഷബ്‌ന (ദമാം), ഷെഫ്‌ന (മക്ക), അഫ്‌താബ്‌ അറ ഫാത്ത് (കാനഡ), അഫ്രോസുല്‍ ഹഖ് (ഖത്തര്‍). മരുമക്കൾ: അബ്ദുല്‍ ജലീല്‍ (ജിദ്ദ), ഫൈസല്‍ (ദമാം), അബ്ദുല്‍ സലാം (മക്ക),അൽമാസ് കലാം (കാനഡ). മൃതദേഹം ഞായറാഴ്ച അസർ നിസ്‌കാരാനന്തരം ജിദ്ദയിലെ റുവൈസ്ൽ മഖ്ബറയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നാട്ടിൽ ഫെഡറല്‍ ബാങ്കില്‍ ചേർന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച അബ്ദുൽ അസീസ് സൗദിയിലെത്തിയ ഉടനെ അല്‍രാജ്ഹി ബാങ്കില്‍ ഉദ്യോഗസ്ഥനായി. പീന്നീട് സ്വന്തമായ ഏർപ്പാടുകളിൽ പ്രവേശിച്ച അദ്ദേഹം ജിദ്ദയിൽ അല്‍ഹയാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സീഗള്‍സ് റസ്റ്റോറന്റ് ഗ്രൂപ്പ് എന്നിവ സ്ഥാപിച്ചു.

നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. ജിദ്ദയിലെ എടവ നക്കാടുകാരുടെ കൂട്ടായ്മയായ "സേവ", തനിമ സാംസ്‌കാരിക വേദി എന്നിവയിൽ സജീവ പ്രവർത്തകനുമായിരുന്നു. മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനാ നേതാക്കളുടെ ഐക്യത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങളും നടത്തി. ജിദ്ദയിലെ വിദ്യാഭ്യാസ, സാമൂഹിക, മത പ്രബോധന, ബിസിനസ് രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ അസീസ് ഇന്ത്യൻ സമൂഹത്തിൽ ഏറെ ആദരവ് നേടിയ വ്യക്തിയായിരുന്നു.

publive-image

മക്കയിലെ മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് കേരളത്തിൽ ഇന്റർഫെയ്ത്ത് സെമിനാർ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അബ്ദുൽ അസീസ് ഗായകന്‍ യേശുദാസ്, ജസ്റ്റിസ് ഷംസുദ്ദീന്‍, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, സ്വാമി അഗ്നിവേശ്, എം ഡി നാലപ്പാട്, ടി ബാലകൃഷ്ണൻ, രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവരുമായും വിവിധ സംഘടനകളിലെ മുസ്ലിം - അമുസ്ലിം നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂ ക്ഷിച്ചിരുന്നു. ഇവരുമായി ചേര്‍ന്ന് മതസൗഹാർദ്ദം ഊട്ടിഉറപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

പലിശരഹിത ബാങ്കിംഗ് അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം നേടിയ വിഷയമായി രുന്നു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയായിരിക്കേ പ്രണബ് മുഖർജിയുമായും അദ്ദേഹം ആശയ കൈമാറ്റം നടത്തിയിരുന്നു. വിഷയത്തിൽ പല തലങ്ങളിൽ പലപ്പോഴായി പ്രബന്ധങ്ങളും നിർദേശങ്ങളും അദ്ദേഹത്തിന്റേതായി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യ ഫോറം ഫോര്‍ ഇന്ററസ്റ്റ്‌ലസ് ഫ്രീ ബാങ്കിംഗ് എന്നതുമായി ബന്ധപ്പെട്ട് പലിശര ഹിത സംവിധാനം പ്രചരിപ്പിക്കുന്നതിനായും യത്നിച്ചു. പലിശരഹിത ഇസ്ലാമിക ബാങ്കിങ്ങിനും ഫൈനാൻസിനും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ ഉയർത്തി കൊണ്ടുവരാൻ കഴിയുമെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിന്റെ പ്രചാരണത്തി ന്നായി ധാരാളം സമയവും സമ്പത്തും ചെലവഴിച്ചിരുന്നു.

2016 ഫെബ്രുവരി - മാർച്ചിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇൻറർനേഷണൽ മൈക്രോ-മാക്രോ ഫൈനാൻസ് സെമിനാർ സംഘടിപ്പിച്ചിരുന്നു.വലിയ സുഹൃദ് വലയത്തിന്റെ ഉടമയായിരുന്ന വി കെ അബ്ദുൽ അസീസിന്റെ വിയോഗത്തിൽ സൗദിയിലെ വിവിധ സംഘടനകളും പ്രമുഖരും ദുഃഖവും പ്രാർത്ഥനയും രേഖപ്പെടുത്തി.

Advertisment