Advertisment

ഇന്ത്യയിലേക്ക് വരേണ്ട 62476 കോടി ചൈനയിലേക്ക് മാറ്റി, വിവോയെ വരിഞ്ഞ് മുറുക്കി ഇ ഡി, രാജ്യത്തൊട്ടാകെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 465 കോടിയുടെ നിക്ഷേപം

author-image
Charlie
New Update

publive-image

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഇന്ത്യന്‍ വിഭാഗമായ വിവോ മൊബൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ വിറ്റുവരവിന്റെ അമ്ബതുശതമാനത്തോളം തുക ചൈനയിലേക്ക് മാറ്റിയെന്ന് കണ്ടെത്തല്‍. ഇന്ത്യയിലേക്ക് വരേണ്ട തുകയും അതിന്റെ നികുതിയുമാണ് വിവോ ചൈനയിലേക്ക് മാറ്റിയതെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.

62476 കോടി രൂപയാണ് വിറ്റുവരവിനത്തില്‍ വിവോ ചൈനയിലേക്ക് മാറ്റിയത്. ഈ തുകയുടെ നികുതിയിനത്തില്‍ വരേണ്ട ഭീമമായ തുക ഇന്ത്യയില്‍ അടയ്ക്കാതെ ചൈനയിലാണ് വിവോ അടച്ചത്. ഇന്ത്യയില്‍ നികുതി അടയ്ക്കാതിരിക്കുന്നതിന് വേണ്ടി വിവോ മനപൂര്‍വം ഇത്തരത്തിലൊരു നീക്കം നടത്തുകയായിരുന്നെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍.

ഇതുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ നടത്തിയ റെയ്ഡില്‍ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപയും 73 ലക്ഷത്തിന്റെ രണ്ട് കിലോ സ്വര്‍ണകട്ടികളും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിവോ മൊബൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും 23 അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലായിരുന്നു ഈ നിക്ഷേപണങ്ങളെല്ലാം നടത്തിയിരുന്നത്.

തട്ടിപ്പിന് പിന്നില്‍ പ്രവ‌ര്‍ത്തിച്ചുവെന്ന് ഇ ഡി കരുതുന്ന മുന്‍ വിവോ ഡയറക്ടര്‍ ബിന്‍ ലൂ 2018ല്‍ തന്നെ ഇന്ത്യ വിട്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രാജ്യം വിടുന്നതിന് മുമ്ബ് ഇപ്പോള്‍ ഇ ഡിയുടെ നിരീക്ഷണ വലയത്തിനുള്ളിലുള്ള കമ്ബനികളെ വിവോ മൊബൈല്‍ ഇന്ത്യയുടെ കീഴില്‍ ഇയാള്‍ കൂട്ടിച്ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്.

Advertisment