ബർത്ത് ഡേ പാർട്ടി വഴി 4 പേർക്ക് കോവിഡ്: കോട്ടയം ഇടമറ്റത്ത് സ്ഥിതിഗതികൾ രൂക്ഷം: കടകൾ അടപ്പിക്കുന്നു: ഓട്ടോറിക്ഷ സ്റ്റാൻഡ് അടച്ചു, 3 ദിവസത്തേക്ക് കർശന നിയന്ത്രണം

New Update

കോട്ടയം: കോട്ടയം ഇടമറ്റത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പത്ത് ദിവസത്തിന് മുൻപ് നടത്തിയ ബർത്ത് ഡേ പാർട്ടി വഴി ഒരു കുടുംബത്തിലെ 4 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. രോ​ഗം സ്ഥിരീകരിച്ചവർ ഇടമറ്റത്തെ കടകളിൽ കയറിയെന്ന വിവരത്തെ തുടർന്നാണ് ഇടമറ്റത്തെ കടകൾ അടപ്പിച്ചു തുടങ്ങിയത്.

Advertisment

publive-image

മൂന്ന് ദിവസത്തേക്ക് ഇടമറ്റത്തേക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓട്ടോറിക്ഷ സ്റ്റാൻഡ് അടച്ചു. ടൗൺ മുഴുവൻ അണുനശീകരണ പ്രവർത്തനം നടത്തുമെന്ന് മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറി എം. സുശീൽ സത്യം ഓൺലൈനോട് പ്രതികരിച്ചു.

ഇരുപത് പേർക്കുകൂടി ഇന്ന് പരിശോധന നടത്തും. ഇവരുടെ പരിശോധന ഫലം വന്നുകഴിഞ്ഞാലേ കൂടുതൽ നിയന്ത്രണങ്ങളിൽ വ്യക്തത വരുകയുള്ളൂ.

Advertisment