സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ എട്ട്

New Update
നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയ വിദഗ്ധന്‍ ; റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ധരെന്ന് കരുതിയതായി ഡോ. പവിത്രന്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചുസംസ്കൃതം-സാഹിത്യംസംസ്കൃതം വേദാന്തംസംസ്കൃതം വ്യാകരണംസംസ്കൃതം -ന്യായംസംസ്കൃതം ജനറൽസംഗീതം ഡാൻസ് ഭരതനാട്യംഡാൻസ് മോഹിനിയാട്ടംഇംഗ്ലീഷ്മലയാളംഹിന്ദിഹിസ്റ്ററിഉറുദുഫിലോസഫി, സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു.) എന്നിവയാണ് നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ നടത്തപ്പെടുന്ന ബിരുദ പ്രോഗ്രാമുകള്‍ഇവ കൂടാതെ അറബികും മൈനര്‍ ബിരുദ പ്രോഗ്രാമായി തെരഞ്ഞെടുക്കാവുന്നതാണ്നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ കഴിയുംമൂന്ന് വര്‍ഷ ബിരുദംനാല് വര്‍ഷ ഓണേഴ്സ് ബിരുദംനാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവപ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്സ് ബിരുദം ലഭിക്കുംനാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം ലഭിക്കുന്നതാണ്.

Advertisment

കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‍കൃതം-സാഹിത്യംസംസ്‍കൃതം-വേദാന്തംസംസ്‍കൃതം-വ്യാകരണംസംസ്‍കൃതം-ന്യായംസംസ്‍കൃതം-ജനറല്‍ഇംഗ്ലീഷ്മലയാളംഹിന്ദിഹിസ്റ്ററിഫിലോസഫിസോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു.) , സംഗീതംഡാന്‍സ് ഭരതനാട്യംഡാന്‍സ് മോഹിനിയാട്ടം എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്

തിരുവനന്തപുരം (സംസ്‍കൃതം ന്യായംസംസ്കൃതം-വേദാന്തംഫിലോസഫി), പന്മന (സംസ്‍കൃതം-വേദാന്തംമലയാളം), കൊയിലാണ്ടി (സംസ്‍കൃതം-വേദാന്തംസംസ്കൃതം-ജനറല്‍സംസ്കൃതംസാഹിത്യംഹിന്ദി), തിരൂര്‍ (സംസ്‍കൃതം-വ്യാകരണംഹിസ്റ്ററിസോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു.), പയ്യന്നൂര്‍ (സംസ്‍കൃതം-സാഹിത്യംമലയാളംസോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു.) ഏറ്റുമാനൂര്‍ (സംസ്‍കൃതം-സാഹിത്യംഹിന്ദിഎന്നീ പ്രാദേശിക ക്യാമ്പുസ്സുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്

സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർപ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.

ഡാന്‍സ് ഭരതനാട്യംഡാന്‍സ് മോഹിനിയാട്ടംസംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനംനാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുമാണ്‌ .

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാൻ കഴിയും

മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്അപേക്ഷ ഫീസ് ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്.

അപേക്ഷകള്‍ ഓൺലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.