അഖിലേന്ത്യ അന്തർ സർവ്വകലാശാല ബെസ്റ്റ് ഫിസിക്ക്ചാമ്പ്യൻഷിപ്പ് സംസ്കൃത സർവ്വകലാശാലയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
sreesankarachariya uni

കാലടി : അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് (പുരുഷ വിഭാഗം) ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. 

Advertisment

സർവ്വകലാശാലയുടെ കായിക പഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ 91 സർവ്വകലാശാലകളിൽ നിന്നായി 350 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 


സർവ്വകലാശാല ആസ്ഥാനത്ത് നിന്നും കാലടി ടൗൺ ചുറ്റി നടത്തിയ വർണ്ണാഭമായ ഘോഷയാത്രയിൽ വിവിധ സർവ്വകലാശാലകളിൽ നിന്നുമെത്തിയ മത്സരാർത്ഥികളും പരിശീലകരും ടീം മാനേജർമാരും കായിക പഠന വിഭാഗം ഉൾപ്പെടെയുള്ള സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. 


സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എം. സത്യൻ, പ്രൊഫ. ലിസ്സി മാത്യു, ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട്, കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആർ., അർജ്ജുന അവാർഡ് ജേതാവ് ടി. വി. പോളി, വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടർ ഡോ. വി. കെ. ഭവാനി, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, കായിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ലൂക്കോസ് ജോർജ്ജ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.   


മാർച്ച് എട്ട് വൈകിട്ട് ആറിന് പ്രാഥമിക റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 7.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം  നിർവ്വഹിക്കും. റോജി എം. ജോൺ എം.എൽ.എ.  അധ്യക്ഷനായിരിക്കും. 


വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.  അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് നിരീക്ഷകൻ ഡോ. ജോ ജോസഫ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യൻ, അഡ്വ. കെ. എസ്. അരുൺകുമാർ, ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ വി. പി., കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആർ. എന്നിവർ പ്രസംഗിക്കും.

Advertisment