അയ്യങ്കാളി വാർഷിക പ്രഭാഷണ പരമ്പര ആരംഭിച്ചു

New Update
Photo - 1

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ അയ്യങ്കാളി സെന്റർ ഫോർ സോഷ്യൽ ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അയ്യങ്കാളി വാർഷിക പ്രഭാഷണ പരമ്പരയിലെ പ്രഥമ പ്രഭാഷണം നടന്നു. 

Advertisment

ചരിത്രകാരനും കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അസിസ്റ്റന്റ്  പ്രൊഫസറുമായ ഡോ. വിനിൽ പോൾ  'കേരള ചരിത്രവും പരിഷ്കരണവും: ഒരു വിമർശനാത്മക വീക്ഷണം'  എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. അജയ് എസ്. ശേഖർ  മോഡറേറ്ററായിരുന്നു.   പ്രൊഫ. സജിത കെ. ആർ., ഡോ. സംഗീത തിരുവൾ എന്നിവർ പ്രസംഗിച്ചു.

Advertisment