സംസ്കൃത സർവ്വകലാശാലയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകാമ്പസിൽ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 മുതല്‍ ഒരു മാസം ദൈര്‍ഘ്യമുള്ള ബേസിക് ലെവല്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. 

Advertisment

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ സര്‍വ്വകലാശായുടെ കാലടി മുഖ്യ കാമ്പസില്‍ നടത്തുന്ന പ്രോഗ്രാമിന്റെ സമയം വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയാണ്. ഈ പരിശീലന പരിപാടിയില്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും സമീപ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫീസ് 150/- രൂപ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഒന്‍പതിന് മുമ്പായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 0484 2464498, 9497182526.

Advertisment