New Update
/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി :ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ദളിത് ബന്ധു ആര്‍ക്കൈവിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദളിത് ബന്ധു സ്മാരക പ്രഭാഷണം(മാര്‍ച്ച് നാലിന് രാവിലെ 10ന് കാലടി മുഖ്യ കാമ്പസിലുള്ള സെമിനാര്‍ ഹാളിലെ അക്കാദമിക ബ്ലോക്ക് ഒന്നില്‍ നടക്കും.
Advertisment
ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഡോ. കെ. സത്യനാരായണ ദളിത് ബന്ധു സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും. 'ഗദ്ദാറിന്റെ സ്മാരക ഗാനങ്ങളിലെ രക്തസാക്ഷി പ്രതീകം' (The Figure of Martyr in Gaddar's Memorial Songs) എന്നതാണ് പ്രഭാഷണ വിഷയം. ഹിസ്റ്ററി വിഭാഗം അധ്യക്ഷ പ്രൊഫ. സൂസന്‍ തോമസ്, ദളിത് ബന്ധു പഠനകേന്ദ്രം സെക്രട്ടറി പി. കെ. കുമാരന്‍, പ്രൊഫ. ആനി ട്രീസ എപ്രേം എന്നിവര്‍ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us