ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗവും സാമൂഹ്യനീതി വകുപ്പും ചേർന്ന് ദേശീയ സെമിനാർ സംഘടിപ്പിച്ചു

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യൽ വർക്ക് വിഭാഗവും സാമൂഹ്യനീതി വകുപ്പും ചേർന്ന് ദേശീയ സെമിനാർ സംഘടിപ്പിച്ചു. “ശിക്ഷയ്ക്കപ്പുറം: നീതി, പുനരധിവാസം, സാമൂഹിക പുന:രേകീകരണം എന്നിവയ്ക്കായി തിരുത്തൽ ഭരണകൂടത്തെ (Correctional Administration) പുനർവിചിന്തനം ചെയ്യുന്നു”, എന്നതായിരുന്നു സെമിനാറിന്റെ പ്രമേയം. സീനിയർ സിവിൽ ജഡ്ജിയും എറണാകുളം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ രജിത. ആർ. ആർ. ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്‌തു. 

Advertisment

സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. പ്രൊഫ. ടി. എച്ച്. അൻസാർ (അക്കാഡമി ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ, വെല്ലൂർ), ബെൻസൺ ഡേവിസ് (ജില്ല പ്രൊബേഷൻ ഓഫീസർ, എറണാകുളം), റവ. ഡോ. ഫ്രാൻസിസ് കൊടിയൻ എം. സി. ബി. എസ്. (സഹസ്ഥാപകന്‍ നാഷണൽ കോർഡിനേറ്റർ, പ്രിസൺ മിനിസ്ട്രി ഓഫ് ഇന്ത്യ) എന്നിവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രേഷ്മ ഭരദ്വാജ്, അമിത എസ്. എന്നിവര്‍ പ്രസംഗിച്ചു.

Advertisment