/sathyam/media/media_files/2025/01/16/ZBv0AlqyTSLxsqZpUXB2.jpg)
കൊച്ചി : അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രിയിലെ പ്രോസ്തോഡോണ്ടിക്സ് വിഭാഗത്തിൽ ക്യാഡ് – ക്യാം (കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് ) ലബോറട്ടറിയോടൊപ്പം ത്രീഡി പ്രിന്റിംങും, എക്സ്റ്റെൻഡഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്ന ഡിജിറ്റൽ ഡെന്റിസ്ട്രി സെന്റർ കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല മുൻ വൈസ് ചാൻസിലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ. കെ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രി പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ്മ
ഇന്ത്യൻ പ്രോസ്തോഡോണ്ടിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. രൂപേഷ് എൽ, ഡോ. നാരായണൻ ഉണ്ണി, ഡോ. രാകേഷ് എസ്, ഡോ. മഞ്ജു വി, ഡോ. സുബ്രഹ്മാണ്യ അയ്യർ, ഡോ. പ്രമോദ് സുഭാഷ്, ഡോ. മഹേഷ് കെ, ഡോ. എം. ശിവ ശങ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us