/sathyam/media/media_files/2025/06/28/kalady-university-2025-06-28-23-48-09.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗവും സംസ്കൃതം ജനറൽ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല കാലടി മുഖ്യ കാമ്പസിലെ മീഡിയ സെന്ററിൽ ആരംഭിച്ചു. സംസ്കൃത പഠനത്തെയും ഗവേഷണത്തെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായി ഏകീകരിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, ഡിജിറ്റൽ ടെക്സ്റ്റ് പ്രോസസിംഗ് എന്നീ വിവിധ മേഖലകളിൽ പരിശീലനം നൽകുകയുമാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം.
വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കർണ്ണാടക യൂണിവേഴ്സിറ്റിയിലെ സംസ്കൃതം വ്യാകരണ വിഭാഗം അധ്യക്ഷയും ഡീനുമായ പ്രൊഫ. ശിവാനി വി. മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം പ്രൊഫ. രേണുക കെ. സി. അധ്യക്ഷയായിരുന്നു. പ്രൊഫ. വി. ലിസ്സി മാത്യു, ഡോ. ശിവജ എസ്. നായർ, ഡോ. സരിത ടി. പി. എന്നിവർ പ്രസംഗിച്ചു. പ്രൊഫ. ജി. നാരായണൻ, സനൽ വിക്രം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us