ജര്‍മ്മനിയില്‍ വിവിധ ഓസ്ബില്‍ഡങ് പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു

New Update
Germany hcgh

കൊച്ചി: പ്ലസ് ടു/ഡിപ്ലോമ/എഞ്ചിനീയറിംഗ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക്  ജര്‍മനിയില്‍ ലോജിസ്റ്റിക്‌സ്,ഫുഡ് ടെക്നോളജി ,സിവില്‍ കണ്‍സ്ട്രക്ഷന്‍,ടെക്‌നിക്കല്‍,ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സൗജന്യ പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അവസരം.  

Advertisment

ജര്‍മന്‍ ആസ്ഥാനമായ ഇയു ഇന്ത്യ കണ്‍സള്‍ട്ടിംഗ്, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്  കൗണ്‍സിലിന്റെ പാര്‍ട്ണര്‍മാരായ എക്‌സ്ട്രീം മള്‍ട്ടീമീഡിയയുമായി  ചേര്‍ന്നാണ് ജര്‍മ്മനിയില്‍ വിവിധ ഓസ്ബില്‍ഡങ്  പ്രോഗ്രാമ്മുകളിലേക്കു അഡ്മിഷന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ലോജിസ്റ്റിക്‌സ്,ഫുഡ് ടെക്‌നോളജി ,സിവില്‍കണ്‍സ്ട്രക്ഷന്‍, ടെക്‌നിക്കല്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ സാലറിയോടു  കൂടി ട്രെയിനിയായി വര്‍ക്കുചെയ്യാനവസരവുമുണ്ട്. കോഴ്‌സ് കഴിഞ്ഞു  കമ്പനിയില്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറി നല്‍കി സ്ഥിരപ്പെടുത്തും.

കൂടാതെ 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിആര്‍ സ്റ്റാറ്റസും ലഭിയ്ക്കും. കോഴ്സിന് തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനം കേരളത്തില്‍  തന്നെ നല്‍ക്കും. അതിനു എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്ലസ് ടുവിനു സയന്‍സ് /കൊമേഴ്സ് വിഷയങ്ങളില്‍ 50% മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം. ഇല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ, എഞ്ചിനീയറിംഗ് കോഴ്‌സ് കംപ്ലീഷന്‍ ഉള്ളവര്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ലഭ്യമാണ്.