കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ നടത്തുന്ന ഡിസാസ്റ്റർ മാനേജ്‌മെൻറ് പ്രോഗ്രാമിലേക്ക് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനുള്ള ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു.
സോഷ്യൽ വർക്കിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റും നേടിയവർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഡിസാസ്റ്റർ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനും സമാന മേഖലയിൽ പ്രവൃത്തി പരിചയവും അഭികാമ്യ യോഗ്യതകളാണ്.
യോഗ്യരായവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 29ന് രാവിലെ 10ന് സർവ്വകലാശാല കാലടി മുഖ്യകേന്ദ്രത്തിലുളള മീഡിയ സെന്ററിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9746396112.