സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ മോഹിനിയാട്ടം, ഭരതനാട്യം പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം, വയലിൻ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണ് മോഹിനിയാട്ടത്തിലുളളത്. 

Advertisment

ഭരതനാട്യത്തിൽ ഡാൻസ് മ്യൂസിക് (ടീച്ചിംഗ്), അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം തസ്തികകളിൽ ഓരോ ഒഴിവുകളുമുണ്ട്. 55% മാർക്കോടെ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്. സി. വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും. ഡാൻസ് മ്യൂസിക്കിന് യു ജി സി യോഗ്യതയുളളവരുടെ അഭാവത്തിൽ യു ജി സി യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. 

താല്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പുകളിൽ ജൂൺ 25ന് രാവിലെ 9.30ന് നടത്തുന്ന വാക്ക് - ഇൻ – ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.