New Update
/sathyam/media/post_attachments/xObVFoIAYPj1HcfKGQMw.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പമ്പ് ഓപ്പറേറ്റർ കം പ്ളംബിംഗ് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മെയ് 15ന് രാവിലെ 11ന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
Advertisment
ഉയർന്ന പ്രായപരിധി 40 വയസ്. പ്ലംബിംഗ്, സാനിട്ടറി ജോലികളിൽ പരിചയമുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിദിനം 715/- രൂപ വീതം പ്രതിമാസം പരമാവധി 19315/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും ബയോഡാറ്റയും സഹിതം മെയ് 15ന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.