കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ ഫോർ ട്രാൻസലേഷൻ സ്റ്റഡീസിൽ വിവർത്തനവുമായി ബന്ധപ്പെട്ട ഐ. സി. എസ്. എസ്. ആർ. പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.
ബന്ധപ്പെട്ട മേഖലയിൽ 55% മാർക്കിൽ കുറയാതെ എം. എ., എം. ഫിൽ./പിച്ച്.ഡി., വിവർത്തനത്തിലും വിവർത്തന പഠന മേഖലയിലും പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്കിൽ, ഫീൽഡ് വർക്കിനായി ഇന്ത്യയിലെവിടെയും യാത്ര ചെയ്യാനുളള സന്നദ്ധത എന്നീ യോഗ്യതകൾ ഉളളവർക്ക് അപേക്ഷിക്കാം.
പ്രായംഃ 40 വയസ്സ്, പ്രതിമാസ വേതനം 37000/-. പദ്ധതിയുടെ കാലാവധി ഒരു വർഷമാണ്. യോഗ്യരായവർ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 17ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള വിവർത്തന പഠന കേന്ദ്രത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7293278410.