ഐ.എച്ച്.ആർ.ഡി. എട്ടാം ക്ലാസ് പ്രവേശനം: അപേക്ഷിക്കാം

കലൂർ, കപ്രാശ്ശേരി, വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ, പുതുപ്പള്ളി, മുട്ടം തൊടുപുഴ, മല്ലപ്പള്ളി എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്കാണ് പ്രവേശനം

New Update
apply

കോട്ടയം:  ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷത്തെ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കലൂർ, കപ്രാശ്ശേരി, വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ, പുതുപ്പള്ളി, മുട്ടം തൊടുപുഴ, മല്ലപ്പള്ളി എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്കാണ് പ്രവേശനം.
അപേക്ഷകർ ജൂൺ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

Advertisment

https://ihrd.kerala.gov.in/thss/ എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. രജിസ്ട്രേഷൻ ഫീസായി 110 രൂപ  (എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം.  അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായും പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയും നൽകാം.

2024-25 വർഷത്തെ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി മാർച്ച് 25ന് വൈകിട്ട് നാലിനകവും സ്‌കൂളിൽ നേരിട്ട് മാർച്ച് 27 ന് വൈകിട്ട് നാലിനകവും നൽകണം. വിശദവിവരത്തിന് ഫോൺ: കലൂർ (04842347132/8547005008), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം വാഴക്കാട് (04832725215/8547005009), വട്ടംകുളം (04942681498/8547005012), പെരിന്തൽമണ്ണ (04933225086/8547021210), കോട്ടയം പുതുപ്പള്ളി (04812351485/8547005013), ഇടുക്കി മുട്ടം തൊടുപുഴ (04862255755/8547005014), പത്തനംതിട്ട മല്ലപ്പള്ളി (04692680574/8547005010).

Advertisment