കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി ജി പ്രോഗ്രാമുകളിലേക്കുള്ള സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള (എൻ.എസ്.എസ്., എൻ.സി.സി., സ്പോർട്‌സ്, എക്സ്സർവ്വീസ്-മെൻ, കലാപ്രതിഭ, കലാതിലകം. കാഴ്ചശ്കതിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ) എന്നിവർക്കുള്ള ഇൻറർവ്യൂ ജൂൺ അഞ്ചിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ നടക്കും. ലിസ്റ്റിലുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാവുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു.