സേവന സന്നദ്ധർക്ക് സോഷ്യല്‍ വര്‍ക്ക് ഒരു കരിയാറാക്കാം സംസ്‌കൃത സർവ്വകലാശാലയിൽ; ബി. എസ്. ഡബ്ല്യു. പ്രവേശനം; അവസാന തീയതി ജൂണ്‍ എട്ട്

New Update
നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയ വിദഗ്ധന്‍ ; റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ധരെന്ന് കരുതിയതായി ഡോ. പവിത്രന്‍

കാലടി: സംസ്ഥാനത്ത് മഴക്കെടുതിയും വെളളപ്പൊക്കവും രൂക്ഷമാവുകയാണ്വരും ദിവസങ്ങളിൽ മഴക്കെടുതി മൂലമുണ്ടാകുന്ന ദുരിതങ്ങൾ ജനങ്ങളെ വലയ്ക്കുമെന്നത് തീർച്ചയാണ്ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരുംദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും അവർക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കാനും ഓടിയെത്തുന്ന ഒട്ടേറെ സന്നദ്ധപ്രവർത്തകരെ നമുക്ക് അവിടെ കാണുവാൻ കഴിയുംമഴക്കെടുതിക്ക് ശേഷവും ദുരിതബാധിതർക്ക് സഹായം ആവശ്യമുണ്ട്അവരെ പിന്നീട് പുനഃരധിവസിപ്പിക്കേണ്ടതുണ്ട്കൂടാതെ അവർക്ക് മാനസിക പിന്തുണയും വൈദ്യസഹായങ്ങളും നൽകണംഇങ്ങനെയുളള ഗൗരവമായ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ സന്നദ്ധസേവകർക്ക് കഴിയില്ലഅല്ലെങ്കിൽ അവര്‍ പോരഅതിന് പ്രൊഫഷണലായ സമീപനവും പ്ലാനിംഗും വേണംഇക്കാര്യങ്ങൾക്ക് സോഷ്യൽ വർക്കർമാരെ ആവശ്യമായി വരുംഇവിടെയാണ് സോഷ്യൽ വർക്കിന്റെ പ്രസക്തിഅതായത് വെറും സന്നദ്ധ പ്രവർത്തനമല്ല സോഷ്യൽ വർക്ക്.

Advertisment

സോഷ്യൽ വർക്കിൽ എല്ലാം ഉണ്ട്

സോഷ്യൽ വർക്ക് ഒരു പ്രൊഫഷണൽ പ്രോഗ്രാമാണ്സാമൂഹിക പ്രവർത്തനം എന്നത് ഒരു തൊഴിലാക്കി മാറ്റാൻ കഴിയുന്നതും എന്നാൽ മികച്ച തൊഴിൽ സാധ്യതകളുളളതുമായ പഠനമേഖലകളിലൊന്നാണ്സോഷ്യോളജിഡിസാസ്റ്റർമാനേജ്മെന്റ്സൈക്കോളജിഇക്കണോമിക്സ് പൊളിറ്റിക്സ്മെഡിക്കൽ സയൻസ്മാനേജ്മെന്റ് എന്നിങ്ങനെ വിവിധ സയൻസ് മാനവിക – മാനേജ്മെന്റ് വിഷയങ്ങൾ ചേർന്ന പഠന മേഖലയാണ് സോഷ്യൽ വർക്ക്അതുകൊണ്ട് തന്നെ വരും കാലങ്ങളിൽ സോഷ്യൽ വർക്ക് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്ത് അനന്തമായ തൊഴിൽ സാധ്യതകളാണുളളത്.

സാമൂഹിക പ്രവർത്തനമൊക്കെ എന്താ ഇത്ര പഠിക്കാൻ എന്നാണ് പലരുടെയും സംശയംപലരും വിചാരിച്ചിരിക്കുന്നത് ചാരിറ്റി പ്രവർത്തനങ്ങളോ ദാനം നൽകലോ ആണ് സോഷ്യൽ വർക്ക് എന്നാണ്സർക്കാർ സ്ഥാപനങ്ങളും ദേശീയ അന്തർദേശീയ സംഘടനകളും നടത്തുന്ന സാമൂഹികമായ പ്രവർത്തനങ്ങൾപുനഃരധിവാസ പരിശീലന വികസന പ്രവർത്തനങ്ങൾവിവിധ പ്രോജക്ടുകൾ എന്നിവ നടപ്പിലാക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നൽകുന്നവരാണ് സോഷ്യൽ വർക്ക് ഒരു വിഷയമായി പഠിച്ച പ്രൊഫഷണലുകൾഇത്തരം മേഖലകളിൽ പ്രവർത്തിക്കുവാൻ വേണ്ട പ്രൊഫഷണൽ നൈപുണ്യ പരിശീലനവും മാനേജ്മെന്റ് വൈദഗ്ധ്യവും നേടുകയാണ് കോഴ്സിന്റെ ലക്ഷ്യംപ്രൊഫഷണലായുളള സോഷ്യൽ വർക്കർമാരെ സൃഷ്ടിക്കുന്ന പഠന പ്രോഗ്രാമുകള്‍ ബിരുദതലത്തിൽ ബിഎസ്ഡബ്ല്യുഎന്നും ബിരുദാനന്തര ബിരുദ തലത്തിൽ എംഎസ്ഡബ്ല്യുഎന്നും അറിയപ്പെടുന്നുപ്ലസ് ടു ജയിച്ചവർക്ക് ബിഎസ്ഡബ്ല്യുവിനും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയർവക്ക് എംഎസ്ഡബ്ല്യുവിനും ചേരാം.

സോഷ്യൽ വർക്ക് ഒരു പ്രൊഫഷനാണ്, ഉടൻ ജോലി ഉറപ്പ്

സമൂഹത്തോട് പ്രതിബദ്ധതയുളളവർക്കും ടീമായി ജോലി ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്കും ചേർന്ന തൊഴിൽ മേഖലയാണ് സോഷ്യൽ വർക്ക്വ്യക്തികളുടെ സാമൂഹികവും മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും ന്യൂനതകളും പരിഹരിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ വർക്കർ ജനങ്ങളുമായി ഇടപെടുന്നുപുനഃരധിവാസംവൈകാരിക പ്രശ്നങ്ങളുളളവർക്ക് കൗൺസലിംഗ്ഡി-അഡിക്ഷൻ പ്രവർത്തനങ്ങൾക്രിമിനലുകളുടെ കുറ്റവാസനകളെ ഇല്ലാതാക്കൽദാരിദ്രനിർമ്മാർജ്ജനംതൊഴിലില്ലായ്മ ഇല്ലാതാക്കൽ,  എന്നിവയെല്ലാം ഒരു സോഷ്യൽ വർക്കറുടെ ജോലികളാണ്ചുരുക്കത്തില്‍വ്യക്തി – സാമൂഹിക തലങ്ങള്‍സാമൂഹ്യ ഇടപെടല്‍പ്രതിരോധംപ്രശ്ന പരിഹാരംവികസനം എന്നിങ്ങനെ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളോടെല്ലാം സോഷ്യല്‍ വര്‍ക്ക് ബന്ധപ്പെട്ടിരിക്കുന്നു.

സ്പെഷ്യലൈസേഷനുകൾ അനവധി

മെഡിക്കൽ ആൻഡ് സൈക്യാട്രിഫാമിലി ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്റിസോഴ്സ് മാനേജ്മെന്റ്കോർപറേറ്റ് സോഷ്യൽ റെസ്‍പോൺസിബിലിറ്റി (സിഎസ്ആ‍ർ.), ക്രിമിനോളജിഡിസാസ്റ്റർ മാനേജ്മെന്റ്കമ്മ്യൂണിറ്റി ഡെവലപ്മെന്റ്സോഷ്യൽ ഒൻട്രപ്രണർഷിപ്പ് എന്നിവയാണ് സോഷ്യൽ വർക്കിലെ പ്രധാന സ്പെഷ്യലൈസേഷനുകൾപിജിതലത്തിലാണ് സ്പെഷ്യലൈസേഷനുകൾ നിലവിലുള്ളത്എന്നാല്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പുതിയതായി ആരഭിക്കുന്ന നാല് വര്‍ഷ ബിഎസ്ഡബ്ല്യുപ്രോഗ്രാമില്‍ നാല് സ്പെഷ്യലൈസേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്ഫാമിലി സോഷ്യല്‍ വര്‍ക്ക്ഹെല്‍ത്ത് സോഷ്യല്‍ വര്‍ക്ക്ഡെവലപ്മെന്‍റ് സോഷ്യല്‍ വര്‍ക്ക്ലേബര്‍ വെല്‍ഫെയര്‍ ഇന്‍ഡസ്ട്രിയല്‍ സോഷ്യല്‍ വര്‍ക്ക് എന്നിവയാണവ.

തൊഴിൽ സാധ്യതകൾ

സന്നദ്ധ സർക്കാർ ഏജൻസികളിലും പൊതുമേഖല സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലും സ്കൂൾ – കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം സോഷ്യൽ വർക്കിൽ ബിരുദ – ബിരുദാനന്തര ബിരുദം നേടിയവരെ ആവശ്യമാണ്സോഷ്യൽ വർക്കിൽ യോഗ്യത നേടിയവർക്ക് സർക്കാരിതര ക്ഷേമസംഘടനകളിലും കോർപറേറ്റ് സ്ഥാപനങ്ങളിലും വെൽഫെയർ ഓഫീസർ അല്ലെങ്കിൽ സമാന തസ്തകകളിൽ നിയമനം ലഭിക്കുംക്രിമിനോളജിസ്റ്റ്സൈക്യാട്രിക് സോഷ്യൽ വർക്കർഫാമിലി വെൽഫെയർ ഓഫീസർചൈൽഡ് വെൽഫെയർ ഓഫീസർ എന്നീ ജോലികളും സോഷ്യൽ വർക്ക് ഐശ്ചികമായി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വനിത – ശിശു വികസനസാമൂഹ്യനീതി വകുപ്പുകള്‍കുടുംബശ്രീമള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍എന്‍ആര്‍എച്ച്എം., ഡി-അഡിക്ഷൻ കേന്ദ്രങ്ങൾകുടുംബ കോടതികള്‍വൃദ്ധസദനങ്ങൾസ്പെഷ്യൽ സ്കൂളുകൾഭിന്നശേഷി പുനഃരധിവാസ കേന്ദ്രങ്ങൾഅനാഥാലയങ്ങൾക്രൈസിസ് മാനേജ്മെന്‍റ് യൂണിറ്റുകൾഡിസാസ്റ്റർ മാനേജ്മെന്‍റ്ഗ്രാമീണ വിദ്യാഭ്യാസ – വികസന ഏജൻസികൾആരോഗ്യ സേവന സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളിലും സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് തൊഴിൽ സാധ്യത ഏറെയാണ്.

വിദേശത്ത് അവസരങ്ങൾ അനേകം

യൂണൈറ്റഡ് നേഷൻസ് (യുഎൻ.) ന് കീഴിലുളള വിവിധ സംഘടനകളിൽ സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് അനേകം തൊഴിലവസരങ്ങളുണ്ട്വളരെയധികം വിദേശ കുടിയേറ്റ സാധ്യതയുളള പഠന മേഖലയാണ് സോഷ്യൽ വർക്ക്വിദേശ രാജ്യങ്ങളിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുവാൻ ലൈസൻസ് ആവശ്യമാണ്ഈ രാജ്യങ്ങളിലെ നിയമനടപടികൾ പ്രകാരം ഓരോ വർഷവും ലൈസൻസ് എടുക്കുകയും പുതുക്കുകയും ചെയ്യാംബിഎസ്ഡബ്ല്യുവിന് ശേഷമാണ് എംഎസ്ഡബ്ല്യുഎടുക്കുന്നതെങ്കിൽ ഇന്റേൺഷിപ്പ് കാലയളവിലെ പരിചയം കണക്കിലെടുത്ത് ജോലി പരിചയം ഇല്ലാതെ തന്നെ പല വിദേശ രാജ്യങ്ങളും (എൽടിഎസ്.യോഗ്യതയുണ്ടെങ്കിൽതൊഴിൽ വിസ നൽകുന്നുണ്ട്.

സംസ്കൃത സർവ്വകലാശാലയിൽ ബി. എസ്. ഡബ്ല്യുന് അപേക്ഷിക്കാം

ശ്രീശങ്കരാചാര്യ സംസ്കൃ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും തിരൂര്‍പയ്യന്നൂര്‍ പ്രാദേശിക ക്യാമ്പസുകളിലും നാല് വര്‍ഷ ബിഎസ്ഡബ്ല്യുപ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷംഅപേക്ഷിക്കാംയോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനംപ്ലസ് ടു തലത്തില്‍ സോഷ്യൽ വര്‍ക്ക് ഒരു വിഷയമായി പഠിച്ചവര്‍ക്ക് പത്ത് മാര്‍ക്ക് അധികമായി ലഭിക്കുംനാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററൽ എന്‍ട്രി അനുവദനീയമാണ്മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ  ഈ നാല് വര്‍ഷ ബിരുദ പ്രോഗ്രാമിലേയ്ക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്അപേക്ഷ ഫീസ് ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക്   ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്ബിഎസ്ഡബ്ല്യുപ്രവേശനത്തിനുളള ഉയർന്ന  പ്രായപരിധി ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23  വയസും എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക്  25 വയസുമാണ്‌.

14 മൈനര്‍ പ്രോഗ്രാമുകള്‍

സംസ്കൃതം-സാഹിത്യംസംസ്കൃതം വേദാന്തംസംസ്കൃതം വ്യാകരണംസംസ്കൃതം -ന്യായംസംസ്കൃതം ജനറൽസംഗീതംഡാൻസ് ഭരതനാട്യംഡാൻസ് മോഹിനിയാട്ടംഇംഗ്ലീഷ്മലയാളംഹിന്ദിഹിസ്റ്ററിഫിലോസഫി, അറബിക് എന്നിവയാണ് നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ ബിഎസ്ഡബ്ല്യുപ്രോഗ്രാമിന് തെരഞ്ഞെടുക്കാവുന്ന മൈനർ പ്രോഗ്രാമുകള്‍ഇത്രയധികം വിവിധങ്ങളായ പ്രോഗ്രാമുകള്‍ മൈനർ വിഷയങ്ങളായി ഇന്ത്യയില്‍ മറ്റൊരു സര്‍വ്വകലാശാലയിലും ഒരു ബിഎസ്ഡബ്ല്യുവിദ്യാര്‍ത്ഥിക്ക് ലഭിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്.

ഓൺലൈൻ അപേക്ഷകൾ ജൂണ്‍ എട്ട് വരെ

സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.inവഴി അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക.