സംസ്കൃത സർവ്വകലാശാലയിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി

New Update
Photo 23.02.26

കാലടി ; ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർ, സോഷ്യൽ വർക്ക് ഗവേഷകവിദ്യാർത്ഥികൾ, സോഷ്യൽ വർക്ക് പ്രാക്ടീഷണർമാർ എന്നിവർക്കായി സംഘടിപ്പിക്കുന്ന പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ ആരംഭിച്ചു. 

Advertisment

സാമൂഹ്യപ്രവർത്തന ഇടപെടലുകളിൽ നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യൽവർക്ക് വിദ്യാഭ്യാസവും ഗവേഷണരീതികളും മാനസികാരോഗ്യ സാമൂഹ്യപ്രവർത്തനം, നീതി അധിഷ്ഠിത ഇടപെടലുകൾ, സോഷ്യൽ പോളിസിയും അഡ്വോക്കസിയും ദുരന്തനിവാരണമേഖലയിൽ സാമൂഹ്യപ്രവർത്തകരുടെ പങ്ക്, പരിവർത്തനാത്മക ഗവേഷണം, വിമർശനാത്മക സാമൂഹ്യപ്രവർത്തനം എന്നീ വിഷയങ്ങളിൽ അധിഷ്ഠിതമായാണ് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

രുചി സിൻഹ, ഡോ. ജോ തോമസ്, കെ.പി. രാജേഷ്, മജു വർഗ്ഗീസ്, ഡോ. ജാസ്മിൻ മേരി ജോൺ, ബേബി പ്രഭാകർ, ഡോ. സരൂൺ സവിത്, ഡോ. അനീഷ് കെ.ആർ., ഡോ. ശൈലേഷ് ശിവൻ, ഡോ. ജോസ് ആന്റണി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നല്കും.  വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകൂമാരി ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. ഡോ. രേഷ്മ ഭരദ്വാജ്, ശരത് ചേലൂർ, വിനയ് എന്നിവർ പ്രസംഗിച്ചു.

Advertisment