സാധ്യതകളുടെ പുതിയ ലോകവുമായി സംസ്കൃതപഠനം; സംസ്കൃതസർവ്വകലാശാലയിൽ സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തിൽ നാല് വര്‍ഷ ബിരുദപഠനം; അവസാന തീയതി ജൂണ്‍ എട്ട്

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

സംസ്‌കൃതംലോകത്തിലെപ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്ജ്യോതിശാസ്ത്രംഗണിതശാസ്ത്രംആരോഗ്യശാസ്ത്രം, നിയമവിജ്ഞാനംമതംതത്വചിന്തവാസ്തുവിദ്യ എന്നീ വിവിധ വിഷയ മേഖലകളിൽ എക്കാലത്തേയ്ക്കും ഉപയോഗിക്കാവുന്ന വിജ്ഞാനം ആവിഷ്‌കരിക്കപ്പെട്ട ഭാഷയാണ് സംസ്‌കൃതംസംസ്‌കൃതം എന്നാൽ സംസ്‌കരിച്ചെടുത്തത് എന്നാണര്‍ത്ഥംഭാരതത്തിന്റെ സാംസ്‌കാരികമായ അടിത്തറ സംസ്‌കൃതത്തിലാണ് നിലകൊള്ളുന്നത്.

Advertisment

 

എല്ലാ ഇന്ത്യൻ ഭാഷകള്‍ക്കും സംസ്‌കൃതത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്ആവശ്യവുമാണ്വാക്കുകള്‍ കൊടുക്കുന്നതില്‍ മാത്രമല്ല ഭാഷയുടെ ഘടന നിര്‍ണ്ണയിക്കുന്നതിലും സംസ്‌കൃതം വഹിക്കുന്ന പങ്ക് വളരെ വലുതാണ്മലയാളം ശ്രേഷ്ഠഭാഷയും ഭരണ ഭാഷയും ഒന്നാം ഭാഷയുമായി മാറുമ്പോള്‍ ആ മാറ്റത്തിന് മലയാള ഭാഷയെ സഹായിക്കുന്നതും സംസ്‌കൃതമാണ്നമ്മുടെ വിജ്ഞാന ഉല്പാദന വിതരണ രംഗങ്ങളിലെല്ലാം സംസ്‌കൃതത്തിന്റെ വ്യാപനം നടക്കുന്നുണ്ടെന്നത് ഒരു സത്യമാണ്.

 

സംസ്കൃതപഠനസാധ്യതകള്‍

ഭാരതീയ സംസ്കാരത്തിന്റെ അടിവേരുകള്‍ അന്വേഷിക്കുന്നതില്‍ മുതല്‍ ആധുനിക സയന്‍സ് വിഷയങ്ങളിലും മാനേജ്മെന്റിലും വരെ പ്രയോഗ സാധ്യതയുള്ള ജ്ഞാന-വിജ്ഞാന ശേഖരത്തിലേയ്ക്ക് വഴി തുറക്കുന്നതാണ് സംസ്കൃത പഠനംസംസ്കൃത പദങ്ങളും പ്രയോഗങ്ങളും മലയാളമടക്കം ഭാരതീയ ഭാഷകളിലെല്ലാം ധാരാളമായുള്ളതിനാല്‍ ഇവയില്‍ പ്രാവീണ്യം നേടുവാന്‍ സംസ്കൃതം അറിയുന്നത് സഹായകമാണ്ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ ഭാഷകളില്‍ സംസ്കൃതവുമുണ്ട്.

 

അവസരങ്ങൾ അനേകം

വിവിധഭാഷകളിൽ ബിരുദാനന്തരബിരുദം കഴിഞ്ഞവർക്ക് ഇന്ന് തൊഴിലവസരങ്ങൾ അനേകമാണ്എന്നാൽ ഭൂരിഭാഗം പേരും അധ്യാപനം മാത്രം ലക്ഷ്യം വയ്ക്കുന്നവരാണ്പബ്ലിഷിംഗ്മാധ്യമ പ്രവര്‍ത്തനംപരിഭാഷകണ്ടന്റ് ഡെവലപ്പിംഗ്കോപ്പി എഡിറ്റിംഗ്നിഘണ്ടു നിര്‍മ്മാണംമെഷീന്‍ ലേണിംഗ്ലാംഗ്വേജ് കമ്പ്യൂട്ടിംഗ്വിജ്ഞാനകോശ നിർമ്മാണംമാനുസ്ക്രിപ്റ്റ് ലൈബ്രറി തുടങ്ങിയതൊഴിൽ മേഖലകളും യോഗവാസ്തുആയുര്‍വേദം,ടി., ഗണിതമടക്കമുള്ള മേഖലകളിലെ ഗവേഷണംഐ ടി മേഖലയിലെ വിവിധ തൊഴിലുകള്‍ എന്നിവയും സംസ്കൃതപഠനം നടത്തിയവർക്ക് തെരഞ്ഞെടുക്കാവുന്ന തൊഴിൽ മേഖലകളാണ്ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്നോളജ് പ്രോസസ് ഔട്ട്സോഴ്സിംഗ്ടെക്നിക്കൽ റൈറ്റിംഗ് അഥവാ സാങ്കേതിക രചന തുടങ്ങി കോർപറേറ്റ് മേഖലയിൽ ഒട്ടേറെ അവസരങ്ങളാണ് സംസ്കൃതഭാഷയിൽ വൈദഗ്ധ്യം നേടിയവരെ കാത്തിരിക്കുന്നത്.

 

ഭാഷ കയ്യിലുണ്ടെങ്കിൽ ജോലി നിങ്ങളെ തേടി വരുംഏതെങ്കിലുമൊരു തൊഴിലിൽ അല്ലെങ്കിൽ ജോലിയിൽ എത്തിപ്പെടാനുളള ഉപകരണമായി ഭാഷ പലപ്പോഴും മാറാറുണ്ട്ഭാഷ കൈകാര്യം ചെയ്യാനും നന്നായി ആശയ വിനിമയം നടത്താനുമുളള കഴിവ് ഒരു ജോലിയിലേയ്ക്കുളള ചവിട്ടുപടിയാണ്ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും.

 

ടെക്നിക്കൽ റൈറ്റിംഗ് അഥവാ സാങ്കേതിക രചന

എഴുതുവാനുളള അഭിരുചിയും ഐ.ടിപശ്ചാത്തലത്തെ സംബന്ധിച്ച് അടിസ്ഥാനബോധവും ഉണ്ടെങ്കിൽ സാങ്കേതിക രചനാരംഗത്ത് സംസ്കൃതപഠനത്തിൽ പ്രാവീണ്യം നേടിയവർക്ക് തൊഴിൽ നേടാൻ കഴിയുംസംസ്കൃതഭാഷയിൽ പ്രാവീണ്യം നേടിയവർക്ക് ഇൻഫർമേഷൻ ടെക്നോളജിഡിജിറ്റൽ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്മെഡിക്കൽഎഞ്ചീനിയറിംഗ്ശാസ്ത്രംറോബോട്ടിക്സ്, നാനോടെക്നോളജിഇലക്ട്രോണിക്സ് തുടങ്ങി എല്ലാ മേഖലകളിലും സാങ്കേതിക രചനാ വിദഗ്ധർക്ക് തൊഴില്‍ സാധ്യതകളുണ്ട്സാങ്കേതിക വിഷയങ്ങൾ ലളിതമായി അതത് ഭാഷകളിൽ അവതരിപ്പിക്കുന്നതിന് ആശയവിനിമയ മികവും സാങ്കേതിക പരിജ്ഞാനവുമുളളവരെ വിവിധഭാഷകളിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്ററായി ഇന്ത്യൻ വിദേശകമ്പനികൾക്ക് ആവശ്യമുണ്ട്.

 

സംസ്കൃതസർവ്വകലാശാലയിൽ സംസ്കൃതത്തില്‍ നാല് വര്‍ഷ ബിരുദം

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും സംസ്കൃത ഭാഷയുടെ വിവിധ സ്പെഷ്യലൈസേഷനുകളായ സംസ്കൃതം സാഹിത്യംസംസ്കൃതം-വേദാന്തംസംസ്കൃതം-വ്യാകരണംസംസ്കൃതം-ന്യായംസംസ്കൃതംജനറൽ എന്നീ വിഷയങ്ങളിൽ നാല് വര്‍ഷ ബിരുദപഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

 

സംസ്‍കൃതപഠനത്തിന് പ്രതിമാസം 1000/- രൂപ സ്കോളര്‍ഷിപ്പ്

 

സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർപ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യ രണ്ട് വര്‍ഷങ്ങളില്‍ പ്രതിമാസം 500/- രൂപ വീതവും മൂന്നും നാലും വര്‍ഷങ്ങളില്‍ പ്രതിമാസം 1000/- രൂപ വീതവും സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.  

 

കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‍കൃതം-സാഹിത്യംസംസ്‍കൃതം-വേദാന്തംസംസ്‍കൃതം-വ്യാകരണംസംസ്‍കൃതം-ന്യായംസംസ്‍കൃതം-ജനറല്‍ എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്തിരുവനന്തപുരം (സംസ്‍കൃതം-ന്യായം), പന്മന (സംസ്‍കൃതം -വേദാന്തം), കൊയിലാണ്ടി (സംസ്‍കൃതം-വേദാന്തംസംസ്‍കൃതം-ജനറല്‍സംസ്കൃതം സാഹിത്യം), തിരൂര്‍ (സംസ്‍കൃതം-വ്യാകരണം), പയ്യന്നൂര്‍ (സംസ്‍കൃതം-സാഹിത്യംഏറ്റുമാനൂര്‍ (സംസ്‍കൃതം-സാഹിത്യംഎന്നീ പ്രാദേശിക ക്യാമ്പസ്സുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

 

പ്രവേശനം എങ്ങനെ?

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്നാല് വര്‍ഷ ബിരുദപ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍എന്‍ട്രി അനുവദനീയമാണ്ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാൻ കഴിയുംമറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ  നാല് വര്‍ഷ ബിരുദപ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്അപേക്ഷ ഫീസ് ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക്   ഓരോ പ്രോഗ്രാമിനും 50 രൂപയുംഎസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക്ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ  പ്രവേശനത്തിനുളള ഉയർന്ന  പ്രായപരിധി ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23  വയസും എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക്  25 വയസുമാണ്‌.

 

അവസാന തീയതി ജൂണ്‍ എട്ട്

സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.inവഴി അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക.