സംസ്കൃത സർവ്വകലാശാലയിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ പബ്ലിക്കേഷന്‍ വിഭാഗത്തിലേക്ക് ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

Advertisment

യോഗ്യത:

1. മള്‍ട്ടിമീഡിയ/ഗ്രാഫിക് ഡിസൈനിംഗ് ഒരു വിഷയമായി പഠിച്ചുള്ള ബിരുദവും ഡിസൈനിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മള്‍ട്ടീമിഡിയ/ ഗ്രാഫിക് ഡിസൈനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയും ഡിസൈനിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

2. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ഇല്ലസ്ട്രേറ്റര്‍‍, അഡോബ് ഇന്‍ഡിസൈന്‍ തുടങ്ങിയവയില്‍ പരിജ്‍ഞാനം. പോസ്റ്റര്‍ ഡിസൈനിംഗ്, പേജ് ലേ ഔട്ട്, ഐക്കണ്‍ ഡിസൈനിംഗ്, ഇമേജ് എഡിറ്റിംഗ് എന്നിവയില്‍ പരിചയം. പ്രായപരിധി: 35 വയസ്സില്‍ താഴെ. ശമ്പളം: പ്രതിമാസം 30,000/- രൂപ മാത്രം. ഓണ്‍ലൈനായി അപേക്ഷ ലഭിക്കേണ്ട അവസാന തീയിതി ഫെബ്രുവരി 16. അപേക്ഷാഫീസ് :- ജനറല്‍ - 300/- , SC/ST/PH – 150/-. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ രജിസ്ട്രാര്‍, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലടി പി. ഒ., എറണാകുളം - 683 574 എന്ന വിലാസത്തില്‍ ഫെബ്രുവരി 20ന് മുമ്പായി ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment