കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ കീഴിലുളള യുവജന ഫോറത്തിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ദ്വിദിന അന്താരാഷ്ട്ര ആനുവൽ കോൺഫറൻസ് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ ആരംഭിച്ചു.
കൊച്ചിൻ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു ജോസഫ് അന്താരാഷ്ട്ര ആനുവൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. കൊൽക്കത്ത പ്രസിഡൻസി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. നിർമ്മാല്യ നാരായൺ ചക്രവർത്തി മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫ. ജെ. എൽ. ഷാ, പ്രൊഫ. ശ്രീകല എം. നായർ, സി. രമ്യ, ഡോ. ഷിമി സി. മാനി എന്നിവർ പ്രസംഗിച്ചു. പ്രൊഫ. ലക്ഷ്മീനാരായൺ ലങ്ക, പ്രൊഫ. ഗോപാൽ സാഹു, പ്രൊഫ. ആർ. ഉഷാദേവി, പ്രൊഫ. ഏനാക്ഷി മിത്ര, പ്രൊഫ. ശ്രീകല എം. നായർ എന്നിവർ വിവിധ സെഷനുകൾ നയിക്കും. ഇന്ന് (13.06.2025) വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രൊഫ. നമിത നിമ്പാൽക്കർ സമാപന സന്ദേശം നൽകും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. കെ. എം. സംഗമേശൻ, ഡോ. ലിഖിത പ്രഭാകർ എന്നിവർ പ്രസംഗിക്കും.