ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (2023-25 ബാച്ച്) വൈവ പരീക്ഷ 17, 18 തീയതികളിൽ രാവിലെ 10ന് നടക്കും. പയ്യന്നൂർ, തിരൂർ പ്രാദേശിക ക്യാമ്പസുകളിൽ ജൂൺ 17നും കാലടി മുഖ്യക്യാമ്പസിൽ ജൂൺ 18നുമായിരിക്കും വൈവ പരീക്ഷകൾ നടത്തുകയെന്ന് സർവ്വകലാശാല അറിയിച്ചു.