/sathyam/media/media_files/2026/02/04/img-2-2026-02-04-16-49-09.jpg)
കൊച്ചി: മാര്‍വാഡി സര്‍വ്വകലാശാല രാജ്കോട്ടില്‍ സംഘടിപ്പിച്ച റീജണല്‍ ചൂസ് ഫ്രാന്‍സ് ടൂര്‍ 2026 ഇന്ത്യയില്‍ നിന്നുള്ളവരുടെ ആഗോള തലത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സുപ്രധാന ചുവടുവെപ്പായി മാറി. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സഹകരണത്തിനുള്ള ഹബ്ബായി തങ്ങളുടെ കാമ്പസിനെ മാറ്റുന്നതിനും ഇതു സഹായകമായി.
മുതിര്‍ന്ന ഫ്രഞ്ച നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, 18 മുന്‍നിര ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഈ പരിപാടിയുടെ മികവ് കൂടുതല്‍ വര്‍ധിപ്പിക്കുയായിരുന്നു. ബിരുദ തലം മുതല്‍ മുകളിലേക്കുള്ള ആയിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കാളികളായത്. ഫ്രാന്‍സിലെ നടപടിക്രമങ്ങള്‍ സംബന്ധിച്ച പ്രത്യേകമായ സെഷനുകള്‍, വ്യക്തിഗത കൗണ്‍സിലിങ് തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
രാജ്കോട്ടില്‍ അന്താരാഷ്ട്ര തലത്തിലുള്ള തരംഗങ്ങള്‍ എത്തുന്നതിന്‍റെ സൂചന കൂടിയായി ഈ പരിപാടി മാറിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മാര്‍വാഡി സര്‍വ്വകലാശാലാ ട്രസ്റ്റി ധ്രുവ് മാര്‍വാഡി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us