സംസ്കൃത സർവ്വകലാശാലയിൽ എൻ.വി. അനുസ്മരണം : സാഹിത്യ സെമിനാറും എൻ.വിയുടെ പുസ്തകശേഖരം കൈമാറലും 17ന്

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യം, മലയാളം വിഭാഗങ്ങളുടെയും എൻ.വി. സ്മാരകസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ എൻ.വി. അനുസ്മരണം നടത്തുന്നു. കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ ഫെബ്രുവരി 17ന് രാവിലെ 10ന് നടത്തുന്ന സാഹിത്യസെമിനാറും എൻ.വിയുടെ പുസ്തകശേഖരം കൈമാറലും  വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും.

Advertisment

എൻ.വി. സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. കെ.വി. രാമകൃഷ്ണൻ അധ്യക്ഷനായിരിക്കും. എൻ.വി. കൃഷ്ണവാരിയരുടെ പുസ്തകശേഖരം എൻ.വി.യുടെ മക്കൾ ഡോ. ഉഷയും ഡോ. വാണിയും ചേർന്ന് സർവ്വകലാശാലയ്ക്ക് കൈമാറും. വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി പുസ്തകശേഖരം സ്വീകരിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. മാത്യൂസ് ടി. തെള്ളി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, ഡോ. സജിത കെ.ആർ., ഡോ. കെ.വി. അജിത് കുമാർ എന്നിവർ പ്രസംഗിക്കും. ഡോ. സി. രാജേന്ദ്രൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. നിധീഷ് കണ്ണൻ ബി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Advertisment