സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാര്‍ച്ച് 15ന് തുടങ്ങും

New Update
exam hall

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ പി. ജി. ഡിപ്ലോമ ഇന്‍ മാനുസ്ക്രിപ്റ്റോളജി (2025 അഡ്മിഷന്‍) രണ്ടാം സെമസ്റ്റര്‍ പി. ജി. ഡിപ്ലോമ ഇന്‍ സാന്‍സ്ക്രിറ്റ് കമ്പ്യൂട്ടേഷന്‍ ലിംഗ്വിസ്റ്റിക്സ് (2023, 2024 അഡ്മിഷനുകള്‍) പരീക്ഷകളുടെ കോഴ്സ്/പരീക്ഷ രജിസ്ട്രേഷന്‍ എല്ലാ വിദ്യാര്‍ത്ഥികളും കോര്‍/ഇലക്ടീവ്/പ്രാക്ടിക്കല്‍/പ്രൊജക്ട് ഉള്‍പ്പെടെ എല്ലാ കോഴ്സുകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍വ്വകലാശാല അറിയിച്ചു. 

Advertisment

എല്ലാ വിദ്യാര്‍ത്ഥികളും നാഷണല്‍ അക്കാദമിക് ഡിപ്പോസിറ്ററി പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കോഴ്സ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20. പരീക്ഷ രജിസ്ട്രേഷന്‍ ഫെബ്രുവരി 25ന് ആരംഭിക്കും. പരീക്ഷ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട്. പരീക്ഷകള്‍ മാര്‍ച്ച് 15ന് തുടങ്ങും.

Advertisment