സംസ്കൃത സര്‍വ്വകലാശാല ബിരുദ, ഡിപ്ലോമ പ്രവേശനം; ഓൺലൈൻ അപേക്ഷ ജൂണ്‍ എട്ട് വരെ

New Update
നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയ വിദഗ്ധന്‍ ; റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ധരെന്ന് കരുതിയതായി ഡോ. പവിത്രന്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വര്‍ഷ ബി..ബിഎഫ്., ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

Advertisment

നാല് വർഷ ബിരുദ പ്രോഗ്രാമുകൾ

ബി(ഓണേഴ്സ്): സംസ്കൃതം-സാഹിത്യംസംസ്കൃതം വേദാന്തംസംസ്കൃതം വ്യാകരണംസംസ്കൃതം -ന്യായംസംസ്കൃതം ജനറൽസംഗീതംഡാൻസ് ഭരതനാട്യംഡാൻസ് മോഹിനിയാട്ടംഇംഗ്ലീഷ്മലയാളംഹിന്ദിഹിസ്റ്ററിഉറുദുഫിലോസഫി.

ബിഎസ്ഡബ്ല്യു.( സോഷ്യൽ വർക്ക്)

മേൽപ്പറഞ്ഞ വിഷയങ്ങൾ കൂടാതെ അറബിക് മൈനർ ബിരുദ പ്രോഗ്രാമായി തെരഞ്ഞെടുക്കാവുന്നതാണ്.

ബിരുദം മൂന്ന് വിധം

നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ കഴിയുംമൂന്ന് വര്‍ഷ ബിരുദംനാല് വര്‍ഷ ഓണേഴ്സ് ബിരുദംനാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവപ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്സ് ബിരുദം ലഭിക്കുംനാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം ലഭിക്കുന്നതാണ്.

പ്രാദേശിക ക്യാമ്പസുകളും വിഷയങ്ങളും

കാലടി മുഖ്യ ക്യാമ്പസ്: സംസ്‍കൃതം-സാഹിത്യംസംസ്‍കൃതം-വേദാന്തംസംസ്‍കൃതം-വ്യാകരണംസംസ്‍കൃതം-ന്യായംസംസ്‍കൃതം-ജനറല്‍ഇംഗ്ലീഷ്മലയാളംഹിന്ദിഹിസ്റ്ററിഫിലോസഫിസോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു.) , സംഗീതംഡാന്‍സ് ഭരതനാട്യംഡാന്‍സ് മോഹിനിയാട്ടം

 

തിരുവനന്തപുരം: സംസ്‍കൃതം ന്യായംസംസ്കൃതം-വേദാന്തംഫിലോസഫി),

പന്മന: (സംസ്‍കൃതം-വേദാന്തംമലയാളം

കൊയിലാണ്ടി: സംസ്‍കൃതം-വേദാന്തംസംസ്കൃതം-ജനറല്‍സംസ്കൃതംസാഹിത്യംഹിന്ദിഉറുദു

തിരൂര്‍സംസ്‍കൃതം-വ്യാകരണംഹിസ്റ്ററിസോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു.)

പയ്യന്നൂര്‍: സംസ്‍കൃതം-സാഹിത്യംമലയാളംസോഷ്യല്‍ വര്‍ക്ക് (ബിഎസ്ഡബ്ല്യു.)

ഏറ്റുമാനൂര്‍സംസ്‍കൃതം-സാഹിത്യംഹിന്ദി

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാൻ കഴിയുംമറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്.

സംസ്‍കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജർപ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. ഡാന്‍സ് ഭരതനാട്യംഡാന്‍സ് മോഹിനിയാട്ടംസംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനംനാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുമാണ്‌അപേക്ഷ ഫീസ് ജനറല്‍ എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്.

ബി. എഫ്. .

കാലടി മുഖ്യ ക്യാമ്പസിലെ 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്.) പ്രോഗ്രാമിലേയ്ക്ക് അപേക്ഷിയ്ക്കാംനാല് വർഷമാണ് കോഴ്സിന്റെ കാലാവധിപെയിന്റിംഗ്മ്യൂറൽ പെയിന്റിംഗ്സ്കൾപ്ചർ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾപ്ലസ് ടു വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാംചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന ബിഎഫ്പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2025 ജൂൺ ഒന്നിന് 22 വയസ്സാണ്അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി

ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിയ്ക്കാംഓൺലൈനായി അപേക്ഷിക്കണം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ആകെ 20 സീറ്റുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായംഃ 2025 മെയ് 22ന് 17നും 30നും ഇടയിൽ. 

അപേക്ഷകള്‍ ഓൺലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.