കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാല് വർഷ ബിരുദം, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും. സംസ്കൃതം, സംഗീതം, നൃത്തം, ബി എഫ് എ വിഭാഗങ്ങളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള അഭിമുഖം ജൂൺ 21 മുതൽ 24 വരെ നടക്കും. ക്ലാസ്സുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.