കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യവിഭാഗവും ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സ്, തൃശ്ശൂർ പ്രാദേശികകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറും കൂടിയാട്ടം അവതരണവും കാലടി മുഖ്യക്യാമ്പസിലുള്ള കൂത്തമ്പലത്തിൽ നടന്നു.
വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്കൃതം സാഹിത്യവിഭാഗം മേധാവി ഡോ. കെ.വി. അജിത്കുമാർ അധ്യക്ഷനായിരുന്നു. ഡോ. കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
ഉഷ നങ്ങ്യാർ കൂടിയാട്ടത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. കെ.ആർ. അംബിക, പ്രൊഫ. ടി. മിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആതിര ഹരിഹരന്റെ തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി.