New Update
/sathyam/media/media_files/2025/09/11/suicide-kala-2025-09-11-18-37-27.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മന:ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. "ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാനം മാറ്റൽ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ തിരുവനന്തപുരം കിംസ് ഹെൽത്തിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. ജിത ജി. മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും തെരുവ് നാടകവും സിനിമ പ്രദർശനവും സംഘടിപ്പിച്ചു. മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. സന്ധ്യ അരവിന്ദ് അധ്യക്ഷയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us