കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ഇന്റർനാഷണൽ കോൺഫറൻസ് മാർച്ച് 19 മുതൽ കാലടി മുഖ്യ ക്യാമ്പസിലുള്ള സെമിനാർ ഹാളിൽ ആരംഭിക്കും. 19ന് രാവിലെ 10ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.
സംസ്കൃതം സാഹിത്യവിഭാഗം അധ്യക്ഷൻ ഡോ. കെ.വി. അജിത്കുമാർ അധ്യക്ഷനായിരിക്കും. ഡോ. നിർമ്മല കുൽക്കർണി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. ടി. മിനി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, ആർ. വെങ്കിടകൃഷ്ണൻ, ഡോ. കെ.ആർ. അംബിക എന്നിവർ പ്രസംഗിക്കും.
ഡോ. സെസ്സറി ഗലേവിച്ച്, മോണിക്ക ബ്രോവർ സിസൈക്, ഡോ. അംബരിഷ് വി. ഖരേ, ഡോ. ക്രിസ്റ്റഫെ വില്ലെ, ഡോ. സി. രാജേന്ദ്രൻ, ഡോ. ധർമ്മരാജ് അടാട്ട്, ഡോ. സി.എസ്. രാധാകൃഷ്ണൻ, ഡോ. കേശവൻ വെളുത്താട്ട്, ഡോ. കെ.സി. നാരായണൻ, ഡോ. വി.ആർ. മുരളീധരൻ, ഡോ. ആർ. ബി. ശ്രീകല, ഡോ. പി.വി. രാമൻകുട്ടി, ഡോ. എച്ച്.കെ. സന്തോഷ്, ഡോ. സി.എം. നീലകണ്ഠൻ, ഡോ. ഇ. ജയൻ, പ്രൊഫ. ഇ.ആർ. നാരായണൻ, ഡോ. എ. വാസു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
21ന് നടക്കുന്ന സമാപനസമ്മേളനത്തിൽ മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയായിരിക്കും. ഡോ. കെ.വി. അജിത്കുമാർ അധ്യക്ഷനായിരിക്കും. ഡോ. കെ.എൽ. പദ്മദാസ്, ഡോ. കെ.ആർ. അംബിക എന്നിവർ പ്രസംഗിക്കും.