ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന ദേശീയ സെമിനാർ സമാപിച്ചു

New Update
Photo Nyayam

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “Traditions of Logic and Knowledge: Nyaya and Western Philosophy” എന്ന വിഷയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. സെമിനാറിൽ 23 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Advertisment

 കൂടാതെ ഡോ. രാമകൃഷ്ണ ഭട്ടിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ നാല് സ്കോളേഴ്‌സ് ക്രോഡപത്ര പാരമ്പര്യത്തിൽ അധിഷ്ഠിതമായ സെമിനാർ പേപ്പറുകൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡോ. രേണുക കെ. സി., പ്രൊഫ. കെ. ജി. കുമാരി, ഡോ. കെ ഇ ഗോപാലദേശികൻ എന്നിവർ പ്രസംഗിച്ചു.

Advertisment