കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മോഹിനിയാട്ടം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ ഡാൻസ് സെമിനാർ മാർച്ച് 26ന് കാലടി ക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ ആരംഭിക്കും.
‘ദക്ഷിണേന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങൾ: ഭൂതകാലവും വർത്തമാനവും’ എന്ന വിഷയത്തിന്മേൽ നടത്തുന്ന ദേശീയ സെമിനാർ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ഡോ. ദീപ്തി ഓംചേരി ഭല്ല മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
മോഹിനിയാട്ടം വിഭാഗം മേധാവി ഡോ. അബു കെ.എം. അധ്യക്ഷനായിരിക്കും. ഡോ. വി.കെ. ഭവാനി, ഡോ. കെ.വി. അജിത്കുമാർ, ഡോ. ടി.ജി. ജ്യോതിലാൽ, ഡോ. മഞ്ജു ഗോപാൽ, കെ.കെ. കൃഷ്ണകുമാർ, സിന്ധു എസ്., ഷെറിൻ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.
ഡോ. ഏറ്റുമാനൂർ കണ്ണൻ, ഡോ. മേഘ ജോബി, ഡോ. ശ്രീവത്സൻ ജെ. മേനോൻ, ഡോ. രാജശ്രീ വാര്യർ, ഡോ. കലാമണ്ഡലം നിഖില വിനോദ്, ഡോ. അശ്വതി രാജൻ, ശ്രീനിമ എൻ.പി., ഉഷ നങ്ങ്യാർ, സജനീവ് ഇത്തിത്താനം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
26ന് വൈകിട്ട് ഏഴിന് കലാമണ്ഡലം പ്രഷീജയുടെ മോഹിനിയാട്ടവും 27ന് വൈകിട്ട് ആറിന് ഭരതനാട്യത്തിൽ ഡോ. സാജു ജോർജ്ജിന്റെ സോദാഹരണപ്രഭാഷണവും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ സെമിനാർ 28ന് സമാപിക്കും.