സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ ഹിന്ദി സെമിനാർ സമാപിച്ചു

New Update
National Hindi Seminar

കാലടി:  ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ കാലടി മുഖ്യക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്നു. ‘ഹിന്ദി നാടകങ്ങളിലെ ആദിവാസി ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയ സെമിനാർ ഡോ. ഷെമീം അലിയാർ ഉദ്ഘാടനം ചെയ്തു. 

Advertisment

പ്രശസ്ത ഹിന്ദി എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വന്ദന ടെട്ടെ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദിവിഭാഗം അധ്യക്ഷ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായിരുന്നു.  അലിഗഡ് മുസ്ലീം സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. വി.കെ. അബ്ദുൾ ജലീൽ, സിൻഡിക്കേറ്റ് അംഗം ഡോ. ബി. അശോക്, അമൃത പി.എസ്., വൈഷ്ണവ് എൻ.യു. എന്നിവർ പ്രസംഗിച്ചു. 


നാടകസംവിധായകൻ അനിൽ രഞ്ജൻ ഭൗമിക്, നാടകകൃത്തും എഴുത്തുകാരനുമായ ഋഷികേശ് സുലഭ്, ഡോ. ആർ. ശശിധരൻ, ഡോ. പി. പ്രണീത, ഡോ. ടി.എ. ആനന്ദ്, ഡോ. സി. ഷിബി, ഡോ. കെ.എൻ. അനീഷ് എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Advertisment