സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ ഹിന്ദി സെമിനാർ 24ന് തുടങ്ങും

New Update
യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ല; അധ്യാപക നിയമന വിവാദങ്ങൾ സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മാർച്ച് 24, 25 തീയതികളിൽ കാലടി മുഖ്യക്യാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കും. ‘ഹിന്ദി നാടകങ്ങളിലെ ആദിവാസി ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം ഡോ. ഷെമീം അലിയാർ നിർവ്വഹിക്കും. 

Advertisment

പ്രശസ്ത ഹിന്ദി എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വന്ദന ടെട്ടെ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദിവിഭാഗം അധ്യക്ഷ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായിരിക്കും. അലിഗഡ് മുസ്ലീം സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. വി.കെ. അബ്ദുൾ ജലീൽ, സിൻഡിക്കേറ്റ് അംഗം ഡോ. ബി. അശോക്, അമൃത പി.എസ്., വൈഷ്ണവ് എൻ.യു. എന്നിവർ പ്രസംഗിക്കും. 

നാടകസംവിധായകൻ അനിൽ രഞ്ജൻ ഭൗമിക്, നാടകകൃത്തും എഴുത്തുകാരനുമായ ഋഷികേശ് സുലഭ്, ഡോ. ആർ. ശശിധരൻ, ഡോ. പി. പ്രണീത, ഡോ. ടി.എ. ആനന്ദ്, ഡോ. സി. ഷിബി, ഡോ. കെ.എൻ. അനീഷ് എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ദേശീയ സെമിനാർ 25ന് സമാപിക്കും.

Advertisment