Advertisment

കോഴിക്കോടൻസ് @ റിയാദ് ഈദ് മീറ്റ് സംഘടിപ്പിച്ചു: പ്രവാസി പുനരധിവാസത്തിനായി പ്രാദേശിക സംഘടനകൾ ഉണരണം

author-image
admin
New Update

publive-image

Advertisment

റിയാദ്: കോഴിക്കോട് ജില്ലക്കാരായ റിയാദിലെ പ്രവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് @ റിയാദ് വിർച്യുൽ പ്ലാറ്റഫോമിൽ ഈദ് മീറ്റ് സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലകപ്പെട്ടുപോയ അംഗങ്ങളെയും റിയാദിൽ ഉള്ളവരെയും പങ്കെടുപ്പിച്ചു നടത്തിയ സൂം മീറ്റ് പ്രവാസി സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ വരച്ചു കാട്ടുന്നതായിരുന്നു.

ഓർഗനൈസിംഗ് സെക്രട്ടറി അക്ബർ വെങ്ങാട്ടിന്റെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച യോഗത്തിനു ജനറൽ സെക്രട്ടറി നാസർ കാരന്തുർ സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഷക്കീബ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി അഷ്​റഫ് വേങ്ങാട്ട് മീറ്റ് ഉദ്​ഘാടനം ചെയ്തു. പ്രവാസി സമൂഹം ഇന്ന് നേരിടുന്ന അതിഭീകരമായ പ്രതിസന്ധികളെക്കുറിച്ച് അധ്യക്ഷനും ഉദ്​ഘാടകനും പ്രത്യേകം പരാമർശിച്ചു. ഈ മഹാമാരിക്കാലത്ത് കോഴിക്കോടൻസ് അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഹെൽത്ത് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്

അഷ്​റഫ് വേങ്ങാട്ട് സൂചിപ്പിച്ചു.

പ്രവാസലോകത്ത് രൂപീകൃതമായ പ്രാദേശികസംഘടനകൾക്ക് പ്രവാസി പുനഃരധിവാസ പ്രക്രിയയിൽ വലിയ തോതിൽ ഇടപെടാൻ സാധിക്കുമെന്ന് കോവിഡ് കാലഘട്ടത്തിലെ പ്രവാസി

പുനരധിവാസത്തെക്കുറിച്ചു നടന്ന ചർച്ചയിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച

രക്ഷാധികാരി മൊയ്തീൻ കോയ കല്ലമ്പാറ പറഞ്ഞു.

പ്രവാസികൾക്ക് തുണയേകുന്നതിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും

യഥാർത്ഥ ഗുണഭോക്താവിലേക്ക് എത്തിച്ചേരാത്ത സാഹചര്യമുണ്ട്. പ്രവാസികളുടെ കൂട്ടായ്മകൾക്ക് ഇതിൽ ഇടപെട്ട് അവരെ സഹായിക്കാവുന്നതാണ്. നോർക്കയുടെ ആനുകൂല്യങ്ങളെക്കുറിച്ച് മടങ്ങിയെത്തുന്ന പ്രവാസി സമൂഹത്തെ ബോധവത്ക്കരിക്കണം. കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രവാസികളിലേക്കെത്തിക്കാൻ സംഘടനകൾ പരിശ്രമിക്കണമെന്നും മൊയ്തീൻ കോയ പറഞ്ഞു.

ചർച്ചയിൽ പങ്കെടുത്ത് മുനീബ് പാഴൂർ, ഗഫൂർ കൊയിലാണ്ടി, ഫൈസൽ പൂനൂർ,

സുഹാസ് ചെപ്പാലി, മജീദ് പൂളക്കാടി, റിജോഷ് കോഴിക്കോട്, ശിഹാബ്

കൊടിയത്തൂർ, സഹീർ മുഹിയുദ്ദീൻ, ഫൈസൽ പാഴൂർ, ഷഫീഖ് ഹസ്സൻ

കോഴിക്കോട്, ഷബീർ കക്കോടി, ഷമീദ് കുറ്റിക്കാട്ടൂർ, അമീർ തോട്ടുമുക്കം,

കബീർ നല്ലളം, സഫറുള്ള കൊടിയത്തൂർ, ഹസ്സൻ അർഷാദ് ഫറൂഖ്, എന്നിവരും

സംസാരിച്ചു.

കോവിഡ് പ്രതിസന്ധിയിൽ യാത്രാവിലക്ക് കാരണം സൗദിയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് സുഗമമായി ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാൻ നീറ്റ് പരീക്ഷ കേന്ദ്രം സൗദിയിലും അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കി.

ട്രഷറർ മിർഷാദ് ബക്കർ സാമ്പത്തിക അവലോകനം നടത്തി. അംഗങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിനും പുനഃരധിവാസ പ്രക്രിയകളെക്കുറിച്ച് ആലോചിക്കുന്നതിനും പ്രത്യേകം സബ് കമ്മറ്റികൾ ഉടനെ രൂപീകരിക്കാൻ തീരുമാനിച്ചു.

റിയാദിലും നാട്ടിലുമായി ഉടനെ അംഗങ്ങളുടെ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. ചീഫ് കോഓർഡിനേറ്റർ ഫൈസൽ വടകര ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

കോഴിക്കോടൻസ് @ റിയാദ് സംഘടിപ്പിച്ച ഓൺലൈൻ ഈദ് മീറ്റിൽ നിന്നുള്ള ദൃശ്യം

soudi news
Advertisment