ടിവി ഓൺ ചെയ്യാനാവശ്യപ്പെട്ട എട്ടുവയസുകാരിയെ അയൽക്കാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി വലിച്ചെറിഞ്ഞു; ക്രൂരസംഭവം ചെന്നൈയില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: അയല്‍വീട്ടില്‍ ടിവി കാണാനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തൂത്തുക്കുടിയിൽ ബുധനാഴ്ചയാണ് സംഭവം. ടിവി ഓണ്‍ ചെയ്യാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അയല്‍ക്കാരന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ടിവി കാണാനായി അയൽക്കാരന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു.

Advertisment

publive-image

ബുധനാഴ്ച, പ്രതി പിതാവിനോട് തർക്കിച്ചുനിൽക്കവെ ടിവി ഓൺചെയ്യാൻ പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇയാൾ പ്രകോപിതനായി കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന്, മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി. ഒരു മണിക്കൂറിന് ശേഷം, വീടിനടുത്തുള്ള ഒരു പാലത്തിൽ നിന്ന് ചാനലിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം വെള്ളത്തിൽ വീഴുന്നത് കണ്ട ഒരാൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെടുത്തു.

പ്രതിയെയും മൃതദേഹം പാലത്തിലേക്ക് കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

murder case
Advertisment