എറണാകുളം ജില്ലയിലെ കോവിഡ് വാക്സിനേഷൻ വീണ്ടും മുടങ്ങാൻ സാധ്യത. ഇന്നും നാളെയുമായി നൽകാനുള്ള മുപ്പത്തിമൂവായിരം ഡോസ് വാക്സീൻ മാത്രമാണ് സ്റ്റോക്കുള്ളത്. വാക്സിനേഷൻ നടക്കുന്ന പലയിടങ്ങളിലും ടോക്കണിനായി ഇന്ന് പുലർച്ചെ രണ്ട് മുതൽ ആളുകളെത്തിയിരുന്നു.
പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ എറണാകുളം ജില്ലയിൽ തിങ്കളാഴ്ച വാക്സിനേഷൻ മുടങ്ങും.
മൂന്നാം തവണയും വാക്സിനേഷൻ മുടങ്ങുമെന്നതാണ് സാഹചര്യമെന്നിരിക്കെ ജില്ലയിലെ നാൽപത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കണമെങ്കിൽ 15ലക്ഷം ഡോസ് വാക്സിൻ കൂടി വേണ്ടിവരും. ഇന്ന് വാക്സിനേഷൻ നടക്കുന്ന പലയിടങ്ങളിലും ടോക്കണിനായി പുലർച്ചെ രണ്ട് മണി മുതൽആളുകളെത്തിയിരുന്നു. എണ്ണം പറഞ്ഞ ടോക്കണുകൾ മണിക്കൂറുകൾ ക്യു നിന്നാണ് പലരും നേടിയത്
ലോക്ഡൗൺ നിലവിൽ വരുന്നതോടെ ഓരോ കേന്ദ്രത്തിലും ഒരുമണിക്കൂറിൽ ഇരുപത് പേർക്ക്
മാത്രമായിരിക്കും വാക്സീൻ നൽകുക.