മഹാരാഷ്‌ട്രയിൽ ഷിൻഡെ തന്നെ; വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ഉജ്ജ്വല വിജയം

New Update

publive-image

മുംബൈ: മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ട് നേടി ഷിൻഡെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാർ വിജയിച്ചു. നിയമസഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചത്.

Advertisment

114 വോട്ടുകളായിരുന്നു വിജയിക്കൻ വേണ്ടിയിരുന്നത്. എന്നാൽ കേവല ഭൂരിപക്ഷത്തെക്കാൾ ഇരട്ടിയിലധികം പിന്തുണ തേടി ഷിൻഡെ സർക്കാർ ഉജ്ജ്വല വിജയം നേടുകയായിരുന്നു. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും എൻഡിഎ സർക്കാരിന് വലിയ പിന്തുണയാണ് ലഭിച്ചത്.

Advertisment