New Update
കോട്ടയത്ത് അഞ്ചിടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു. പാലാ, പൂഞ്ഞാർ, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ലീഡ്. പത്തനാപുരത്ത് കെ.ബി.ഗണേഷ്കുമാർ ലീഡ് ചെയ്യുന്നു .കഴക്കൂട്ടത്ത് കടകംപള്ളി സൂരേന്ദ്രൻ മുന്നിൽ .വടകരയിൽ കെ.കെ. രമയ്ക്ക് 102 വോട്ടിന്റെ ലീഡ് . ധർമടത്ത് പിണറായി വിജയൻ മുന്നിൽ .
Advertisment
പാലക്കാട് മണ്ഡലത്തിൽ ആറു തപാൽ വോട്ടുകളിൽ കവറിനു മുകളിൽ ഒപ്പിട്ടില്ലെന്നു കാണിച്ച് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ വോട്ടുകൾ അസാധുവാകാൻ സാധ്യതയുണ്ട്.
ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചതിനെത്തുടർന്ന് തപാൽ വോട്ടെണ്ണൽ എട്ടരയായിട്ടും ആരംഭിക്കാനായില്ല. തർക്കം പരിഹരിച്ച് ഉടൻ വോട്ടെണ്ണിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. എലത്തൂരിലും തിരുവമ്പാടിയിലും തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി .