New Update
കേരളം കാത്തിരുന്ന ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടുമണിക്ക് തുടങ്ങും. പോസ്റ്റല്‍വോട്ടാണ് ആദ്യം എണ്ണിതുടങ്ങുക. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനുകളും എണ്ണാനാരംഭിക്കും.
Advertisment
114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളാണ് എല്ലാ വോട്ടെണ്ണല്‍കേന്ദ്രത്തിലും പാലിക്കേണ്ടത്. വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടംഅനുവദിക്കില്ല, ആഹ്്ളാദ പ്രകടനങ്ങളും വിലക്കിയിട്ടുണ്ട്.
ചരിത്ര വിജയത്തിലൂടെ തുടര്‍ഭരണമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മറികടന്ന് മികച്ച വിജയം ഉറപ്പിക്കുകയാണ് യു.ഡി.എഫ്. ബി.ജെ.പിയാകട്ടെ, അഞ്ചിലേറെ സീറ്റുകള്‍ നേടാനാകുമെന്ന
ആത്മവിശ്വാസത്തിലാണ്.