ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിക്കാതെ മോഹഭംഗം സംഭവിച്ച വിമതരില്‍ ചിലര്‍ മഹാ പോക്രികള്‍ ? ഒരാള്‍ ദുബായില്‍ പരസ്യക്കമ്പനി നടത്തി കോടികളുമായി മുങ്ങിയ മഹാന്‍. മറ്റൊരാള്‍ ഡാന്‍സ് ബാറൂം ലേബര്‍ സപ്ലെയും നടത്തി കോടികള്‍ തട്ടിച്ചയാള്‍. പിന്നെ കുറെ പാവം വിമതരും – വിമതരുടെ കഥകളുമായി ദാസനും വിജയനും !!

ദാസനും വിജയനും
Monday, March 15, 2021

അസംബ്ലി തിരഞ്ഞെടുപ്പിന് മുൻപേയുള്ള സീറ്റ് വിഭജനങ്ങളിൽ മനം നൊന്ത് ഇറങ്ങിപ്പോകുന്നവരിൽ , പത്രസമ്മേളനം നടത്തുന്നവരിൽ
പൊട്ടിത്തെറിക്കുന്നവരിൽ, കൂടുമാറുന്നവരിൽ കണ്ടുവരുന്ന സമാന സ്വഭാവങ്ങളെ നാം കണ്ടില്ലെന്ന് നടിക്കരുത് .

അവരുടെ ചരിത്രം പരിശോധിക്കുമ്പോൾ ഒരു കാര്യം മനസിലാക്കാം . മുഖ്യധാരാ രാഷ്ട്രീയപാർട്ടികളൊക്കെ സ്ഥാനാർത്ഥികളാക്കുന്ന ആളുകൾക്ക് മിനിമം യോഗ്യത ഉള്ളതുകൊണ്ടും അവരുടെ ഇന്റലിജൻസ് നന്നായി ജോലി ചെയ്യുന്നുമുണ്ടെന്നുള്ള വസ്തുത ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ് .

പാലക്കാട്ട് ഗോപിനാഥ്‌ തുടങ്ങിയ ദീപശിഖ പൊന്നാനിയിൽ തുടങ്ങിയ പൊട്ടിത്തെറി കുറ്റിയാടിയും കടന്ന് പേരാമ്പ്രയും മലമ്പുഴയും ചടയമംഗലവും നിലമ്പൂരും കൽപ്പറ്റയും ഏറ്റുമാനൂരില്‍ ലതികയും കടന്നു മുന്നോട്ട് പോകുമ്പോൾ തലസ്ഥാനത്ത് വിജയൻ തോമസും വയനാട്ടിൽ അനിൽകുമാറും വെടി താനേ പൊട്ടിച്ചിരിക്കുകയാണ് .

ഇവരില്‍ ചിലരുടെ കാര്യം ഓർക്കുമ്പോൾ ദുബായിലെ കരമസെന്ററിൽ ഉള്ളവർ മൂക്കത്ത് വിരൽ വെച്ചുപോകും . ഒന്നാമതായി ഇവർ ദുബായിലെ കരാമ സെന്ററിന്റെ സന്തതികളാണ് .

ഒരു വിമത ദുഖിതന്‍ ദുബായിൽ കറാമ സെന്റർ ആസ്ഥാനമായി സ്പാൻ എന്ന പേരിൽ പരസ്യക്കമ്പനി ആരംഭിക്കുകയും അതിന്റെ പേരിൽ ഇവന്റുകള്‍ സംഘടിപ്പിക്കുകയും നാട്ടിലുള്ള സിനിമാനടിമാരെ ദുബായിൽ കൊണ്ടുവന്നു അവരുമായി വിലസുകയും എല്ലാവർക്കും കറാമ സെന്ററിലെ സ്വർണ്ണക്കടയിൽ നിന്നും സ്വർണ്ണം കടമായി വാങ്ങി നൽകുകയും അവസാനം കോടിക്കണക്കിന് രൂപയുടെ കടബാധ്യതയുമായി സ്വന്തം നിസാൻ മാക്സിമ എന്ന കാർ ഷാർജ എയർപോർട്ടിൽ ഉപേക്ഷിച്ചു മുങ്ങുകയും ചെയ്ത വിദ്വാനാണ് .

പഴയ സുഹൃത്തുക്കൾ അക്കാര്യങ്ങൾ ചോദിക്കുമ്പോൾ ഗൾഫുകാരുടെ സ്ഥിരം നമ്പറായ അറബിയുടെ മേലെ കുറ്റം ചാർത്തൽ ഭംഗിയായി ചെയ്യുകയും ചെയ്യുന്നു .

വളരെ നന്നായി സംസാരിക്കുന്ന ആശാൻ ഇന്നിപ്പോൾ എൽജെഡി എന്ന രാഷ്ട്രീയപാർട്ടിയിൽ ചേക്കേറുമ്പോൾ
കോൺഗ്രസ്സ് എന്നത് അഗ്നിപർവതം ആണെന്നും അതിലെ ലാവയാണ് ആശാൻ എന്നുമാണ് പറയുന്നത് .

കൂടാതെ പുനലൂരിലെ ഒരു ഗൾഫ് കാരന്റെ ഭാര്യയെ ഫോണിലൂടെ ബ്ലാക്ക് മെയിൽ ചെയ്തതുമൊക്കെ നാട്ടുകാർക്ക് നന്നായറിയാം . ഒരിടത്തു മുങ്ങിയാൽ പൊന്തുന്നത് വേറെ ഇടത്ത് എന്നതാണ് സ്ഥിരം ഫോർമുല . ഇന്നിപ്പോൾ ചാനലുകളിൽ കയറിയിറങ്ങി സ്വന്തം പാർട്ടിക്കെതിരെ പടവെട്ടുമ്പോൾ സ്വന്തം മനസാക്ഷിക്ക് കൂടി ബോധ്യപ്പെടുത്തേണ്ടയുണ്ട് .

അടുത്ത മഹാൻ താമസിച്ചിരുന്നത് ഇപ്പറഞ്ഞ കറാമ സെന്ററിന്റെ നാലാം നിലയിലെ 406 എന്ന നമ്പറിലെ അപ്പാർട്മെന്റിലായിരുന്നു . കറാമയിലെ തന്നെ ഹോട്ടലും ഡാൻസ് ബാറുകളും നടത്തിവന്നിരുന്ന മഹാൻ ലേബർ സപ്പ്ളൈ കമ്പനിയും ആരംഭിച്ചിരുന്നു .

ഇതിനിടക്ക് തലസ്ഥാനത്തെ ടാൻഡം എന്ന കോളജിനെ ദുബായിൽ കൊണ്ടുവരികയും ചെയ്തു . ഏകദേശം മുപ്പതു കോടിയുടെ ഒരു ലേബർ അക്കമഡേഷന് ചെക്ക് കൊടുക്കുകയും, അതുപോലെ സൂപ്പർമാർക്കറ്റ് തുടങ്ങുവാനായി പണം പിരിക്കുകയും ചെയ്തുകൊണ്ട് ഇവരെയൊക്കെ ഒറ്റ രാത്രിയിൽ പറ്റിച്ചുകൊണ്ട് നാട് വിടുകയായിരുന്നു .

അപ്പോഴും ഭാര്യയെയും മകളെയും ദുബായിൽ നിർത്തിക്കൊണ്ട് ബാക്കിയുള്ള കച്ചവടങ്ങളെ നാട്ടിൽ നിന്നും നിയന്ത്രിച്ചു .

നാട്ടിലെത്തി കുറെ പണം ഒരു ചാനലിൽ നിക്ഷേപിക്കുകയും പിന്നീട് തലസ്ഥാനത്തെ എംപിയാകുവാൻ മോഹിക്കുകയും ചെയ്തു . ദുബായിലെ കഥകൾ അറിയാവുന്ന പാർട്ടിനേതൃത്വം പല സമയത്തും സീറ്റുകൊടുക്കാതെ ഉരുട്ടിക്കളിച്ചു .

സീറ്റ് കൊടുത്താൽ എട്ടുനിലയിൽ പൊട്ടുമെന്ന ബോധം പാർട്ടിക്കും നേതാക്കൾക്കും വ്യക്തമായി ഉണ്ടായിരുന്നു . ഇന്നിപ്പോൾ ചാനലുകളിൽ വന്നിരുന്നു പുണ്യാളൻ ആകുവാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ .

അതിനിടക്ക് കോര്‍പ്പറേഷന്‍ ചുമതല കൊടുക്കാനും പാർട്ടി മറന്നിരുന്നില്ല . ഇന്നിപ്പോൾ ചാനലും ഇല്ല പാർട്ടിയുമില്ല സീറ്റുമില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു .

എവി ഗോപിനാഥ്‌ പിന്നെ എന്നും അങ്ങനെയാണ് . ഒരിക്കൽ ആലത്തൂരിൽ ജയിച്ച ആ മഹാനുഭാവുലു എന്നും ഇടം തരിപ്പിന്റെ വക്താവായിരുന്നു . ഏത് തിരഞ്ഞെടുപ്പ് വന്നാലും പാർട്ടിയെ ക്ഷീണിപ്പിക്കുന്ന അദ്ദേഹം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് മര്യാദക്കാരാനയി കണ്ടത് .

പാലക്കാട് കോൺഗ്രസ്സ് എന്നാൽ ഒരു മാതിരി അഴകൊഴമ്പൻമാരെ കൊണ്ട് നിറഞ്ഞ കളികളാണ് . അതുപോലെ പകൽ മുഴുവൻ സിപിഎമ്മും രാത്രി ബിജെപിയുമായുള്ള നിരവധി സഖാക്കന്മാരെയും പാലക്കാട്ട് കാണാം .

ഒരു വ്യക്തിത്വമില്ലാത്ത രാഷ്ട്രീയക്കാരുടെ നീണ്ട നിരയാണ് പാലക്കാട്ട് . ബിജെപിയിൽ ഏറ്റവുമധികം തൊഴുത്തിൽ കുത്തുള്ള സ്ഥലവും പാലക്കാട് തന്നെ .

പൊന്നാനിയിൽ ഡോളർ കടത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട നേതാവിന്റെ അനുയായികളാണ് പാർട്ടിയെ ഞെട്ടിച്ചുകൊണ്ട് പ്രകടനം നടത്തിയത് എന്നത് പാർട്ടിയുടെ ഉന്നതങ്ങളിൽ അറിയാം . അവർക്കത് മനസ്സിലായപ്പോൾ അതിന്റെ കുറ്റവും മാപ്ല സഖാക്കളുടെ തലയിലും എസ്ഡിപിഐ യുടെ തലയിലും ഇടുവാൻ പാർട്ടി മറന്നില്ല .

ആ പാർട്ടി എന്നും അങ്ങനെയാണ് . ഒന്നും ഏറ്റെടുക്കില്ല . എല്ലാം മറ്റുള്ളവരുടെ പേരിലേക്ക് ഇടും . കുറ്റിയാടിയിൽ കണ്ടത് വിഭാഗീയതയുടെ മൂർത്തീ ഭാവമാണ് . ഏറെ നാളുകളായി സിപിഐഎമ്മിന്റെ കോഴിക്കോട് ഘടകത്തിൽ എരിയുന്ന കനലിന്റെ പുകയാണ് കുറ്റിയാടിക്കാർ പുറത്തുവിട്ടത് .

മോഹനൻ മാഷിന്റെ കളികൾക്ക് വിരാമമിടുവാൻ എതിർ ചേരിക്കാർ ആസൂത്രണം ചെയ്ത ഒരു പ്രകടനം മാത്രം .

തൃപ്പൂണിത്തുറയിൽ കണ്ടത് പാർട്ടി ആവശ്യപ്രകാരമുള്ള പ്രകടന നാടകങ്ങളാണ് . അവിടെ ബാബുവിന്റെ കോട്ടയായിരുന്നു .

അതങ്ങനെ തകർക്കുവാൻ സാധിക്കില്ല എന്ന് മനസിലാക്കിയപ്പോൾ സിപിഎം ആ മനുഷ്യനെ വേട്ടയാടിക്കൊണ്ട് ഉണ്ടാക്കിയ പ്രോപോഗാണ്ടയിൽ സ്വരാജ് സിനിമക്കാരെയും ചാനലുകാരെയും കയ്യിലെടുത്തുകൊണ്ട് ജയിച്ചുകയറിയതാണ് .

അവിടെ ബാബുതന്നെ നിൽക്കണം . അതാണ് അതിന്റെ ശരി . വേണുരാജാമണിയോട് മലമ്പുഴ സീറ്റ് തിരിച്ചു പിടിച്ചുവരുവാൻ പറയുക . സൗമിനി ജയനാണ് ആ കോർപ്പറേഷൻ കളഞ്ഞുകുളിച്ചത് . അവർക്കും ആ സീറ്റിൽ ജയം അസാധ്യം .

തിരൂരങ്ങാടിയിൽ പഴയ ഐഎൻഎലുകാരുടെ കൂട്ടക്കരച്ചിലാണ് കെപിഎ മജീദിന്റെ പേരിൽ ഒഴുകിയെത്തിയത് . അതിൽ മുജാഹിദ് സുന്നി കളികളും കാണാതെ പോകരുത് . കൊടുവള്ളിയിൽ സ്വര്ണക്കള്ളക്കടത്തുകാരുടെ ബുദ്ധിയാണ് മുനീറിനെതിരെ പ്രകടനമായി മാറിയത് .

തോൽവി മണത്തറിഞ്ഞ സ്വർണ്ണമാഫിയ ഇറക്കിവിട്ട ഭൂതമായിരുന്നു അവിടെ . കാസർഗോട്ട് പഴയ ഡിഐസിക്കാരും നിലമ്പൂരിൽ ആര്യാടൻ മകനും ഉറഞ്ഞുതുള്ളിയപ്പോൾ ഇരിക്കൂറിലും കൽപ്പറ്റയിലും സ്ഥാനമോഹികളായ കടൽ കിളവന്മാരുടെയും കിളവികളുടെയും സങ്കടമാണ് പ്രകടനമായി കലാശിച്ചത് .

ചടയമംഗലത്ത് വീണ്ടും മാപ്ല സഖാക്കൾ കൊടിയെടുത്തപ്പോൾ കൊല്ലത്ത് ബിന്ദുകൃഷ്ണക്ക് അർഹതപ്പെട്ട സീറ്റായിരുന്നു .

തവനൂരിൽ ഫിറോസിനെതിരെ പ്രകടനം നടത്തുന്നവരെ സ്പോൺസർ ചെയ്തിരിക്കുന്നത് എതിര്‍ സ്ഥാനാര്‍ഥി ആണത്രെ. നല്ല ഒരു അങ്കം വരുമെന്ന് മനസ്സിലാക്കിയ മന്ത്രിയുടെ ആളുകളാണ് അവിടെ സിപി ബാവ ഹാജിയെയും യൂത്ത് കോൺഗ്രസുകാരെയും ഇറക്കിവിട്ടിരിക്കുന്നത്

ഒരു വിമതനെങ്കിലുമായാൽ മതിയായിരുന്നു എന്നാശിച്ചുകൊണ്ട് സ്ഥാനമോഹി ദാസനും പ്രകടനം നടത്തുവാൻ ആളെ ഇറക്കിത്തരുമെന്ന വാഗ്ദാനത്തിൽ സഖാവ് വിജയനും

×