Advertisment

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം

author-image
admin
New Update

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളത്തിന്‍റെ സ്വന്തം പൊതുമേഖലാ

സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍). നീംജി എന്ന ഇ – ഓട്ടോ

നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ പൊതുമേഖലാ സ്ഥാപനത്തിന്‍റെ പുതിയ സംരംഭമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് കെ.എ.എല്ലിന്റെ പുതിയ പദ്ധതി. കേരളത്തില്‍ നിര്‍മിച്ച നീം-ജീംഇലക്ട്രിക് ഓട്ടോയിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ ചുവടുവയ്പ്പ്.

ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിലൂടെ വലിയ കുതിപ്പാണ് വ്യവസായ വകുപ്പിന് കീഴിലെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നടത്തുന്നത്. സ്ഥാപനം നിര്‍മിച്ച ഇ – ഓട്ടോ നേപ്പാളില്‍ ഉള്‍പ്പെടെനിരത്തുകള്‍ കീഴടക്കി മുന്നേറുന്ന സാഹചര്യത്തിലാണ് പുതിയ ചുവടുവെയ്പ്.

ചുരുങ്ങിയ ചിലവില്‍ യാത്ര ഒരുക്കുകയെന്നാണ് കെ.എ.എല്‍. നിര്‍മിക്കുന്ന സ്‌കൂട്ടറിന്റെ പ്രധാനസവിശേഷത. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 50 പൈസ മാത്രമായിരിക്കും ഈ സ്‌കൂട്ടറിന്ചിവല് വരിക. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് മോഡലുകളായിരിക്കും ആദ്യം നിര്‍മിക്കുക. 46,000രൂപ മുതല്‍ 58,000 രൂപ വരെയായിരിക്കും ഇ-സ്‌കൂട്ടറിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.മാത്രമല്ല പുതിയ സംരംഭം തുടങ്ങുന്നതോടെ 71 പേര്‍ക്ക് നേരിട്ടും 50ല്‍ അധികംപേര്‍ക്ക്അല്ലാതെയും തൊഴിലും ലഭിക്കും.

ഇന്ധന ഉപയോഗം കുറയ്ക്കാനും ഇന്ധനവില വര്‍ധനവില്‍ നിന്നും സാധാരണക്കാര്‍ക്ക് രക്ഷനേടാനുംപദ്ധതിയിലൂടെ കഴിയും .

electric scootter
Advertisment